മഴക്കെടുതിയിൽ ഒരാൾ കൂടി മരിച്ചു

By Web DeskFirst Published Jul 19, 2018, 1:22 PM IST
Highlights
  • മധ്യകേരളത്തിൽ മഴ കുറഞ്ഞു
  • കോട്ടയം നഗരത്തിൽ വെള്ളമിറങ്ങിതുടങ്ങി
  • എറണാകുളത്തും മഴ കുറഞ്ഞു

കോട്ടയം: മഴക്കെടുതിയിൽ ഒരാൾ കൂടി മരിച്ചു. അടൂർ സ്വദേശി പ്രവീണാണ് മണിമലയാറിൽ വീണ് മരിച്ചത്. മധ്യകേരളത്തിൽ മഴ കുറഞ്ഞു. കോട്ടയം നഗരത്തിൽ വെള്ളമിറങ്ങിത്തുടങ്ങി.

നഗരഹൃദയത്തിൽ ഇറഞ്ഞാലിൽ താമസിക്കുന്ന സുഭാഷും കുടുംബവും നാല് ദിവസമായി ബന്ധുക്കളുടെ വീട്ടിലാണ്.  മഴ കുറഞ്ഞെങ്കിലും വെള്ളമിറങ്ങാത്തതിനാൽ സ്വന്തം വീട്ടിലേക്ക് വരാൻ കഴിയുന്നില്ല. വെള്ളം കയറിയപ്പോൾ എല്ലാം ഇട്ടെറിഞ്ഞ് പോയവർക്ക് വീട്ടിലെന്തെങ്കിലും ബാക്കിയുണ്ടോയെന്നുപോലും നിശ്ചയമില്ല

വീട്ടിലേക്ക് പോകാൻ പലരും ചെറുവള്ളങ്ങളെ ആശ്രയിക്കുകയാണ്. മീനച്ചിലാറിൽ വെള്ളം താഴ്ന്ന് തുടങ്ങിയതോടെ കോട്ടയം ട്രെയിൻ ഗതാഗതം സാധാരണനിലയിലായി. എം സി റോഡുവഴിയുള്ള ബസ് സർവ്വീസ് തടസമില്ലാതെ നടക്കുന്നുണ്ട്. എന്നാൽ സബ് റോഡുകളിലെ ബസ് സർവ്വീസ് പുനരാരംഭിച്ചിട്ടില്ല. ഹൈറേഞ്ചിലും എറണാകുളം ജില്ലയിലും മഴ കുറഞ്ഞു. എന്നാൽ വണ്ടിപ്പെരിയാരിൽ നിരവധി വീടുകൾ. വെള്ളത്തിനടിയിലാണ്. എറണാകുളത്ത് 43 ദുരിതാശ്വക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്, ചെല്ലാനത്ത്  കടൽക്ഷോഭത്തെ തുടർന്ന് വീടുകളിൽ കയറിയ മണൽ മാറ്റുന്നതിന് പ്രത്യേകപദ്ധതിക്ക് കളക്ടർ രൂപം നൽകി.

click me!