പി രാജുവിന്‍റെ ഒന്നാം ചരമവാര്‍ഷികാചരണ പരിപാടികള്‍ സിപിഐ സംഘടിപ്പിച്ചിരിക്കേ രാജുവിന്‍റെ ഭാര്യയടക്കമുളള കുടുംബാംഗങ്ങള്‍ പറവൂരിലെ വീട് പൂട്ടി മറ്റൊരു സ്ഥലത്തേക്ക് മാറി. 

കൊച്ചി: പാര്‍ട്ടിയോടുളള നീരസം തുടര്‍ന്ന് എറണാകുളത്തെ അന്തരിച്ച സിപിഐ നേതാവ് പി രാജുവിന്‍റെ കുടുംബം. ഇന്ന് വൈകിട്ട് പറവൂരില്‍ പി രാജുവിന്‍റെ ഒന്നാം ചരമവാര്‍ഷികാചരണ പരിപാടികള്‍ സിപിഐ സംഘടിപ്പിച്ചിരിക്കേ രാജുവിന്‍റെ ഭാര്യയടക്കമുളള കുടുംബാംഗങ്ങള്‍ പറവൂരിലെ വീട് പൂട്ടി മറ്റൊരു സ്ഥലത്തേക്ക് മാറി. വീട്ടില്‍ രാജുവിനെ സംസ്കരിച്ച സ്ഥലത്ത് പുഷ്പാര്‍ച്ചനയ്ക്കായി സിപിഐ നേതാക്കള്‍ എത്താതിരിക്കാനാണ് കുടുംബം വീട് പൂട്ടി മാറിയത് എന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിപിഐ മുന്‍ ജില്ലാ സെക്രട്ടറി ദിനകരന്‍ ഉള്‍പ്പെടെയുളളവര്‍ രാജുവിനെ മാനസികമായി പീഡിപ്പിച്ചെന്ന പരാതി നേരത്തെ തന്നെ കുടുംബം ഉന്നയിച്ചിരുന്നു. മുതിര്‍ന്ന നേതാക്കള്‍ പലതവണ ശ്രമിച്ചിട്ടും അനുനയത്തിന് കുടുംബം വഴങ്ങിയിരുന്നില്ല. ഇന്ന് വൈകിട്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് പറവൂരില്‍ സിപിഐ സംഘടിപ്പിച്ചിരിക്കുന്ന പി രാജു അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.