കുടത്തില്‍ കുടുങ്ങിയ നായയ്ക്ക് രക്ഷകരായി പോലീസുകാര്‍

Published : Nov 26, 2017, 05:27 PM ISTUpdated : Oct 05, 2018, 03:21 AM IST
കുടത്തില്‍ കുടുങ്ങിയ നായയ്ക്ക് രക്ഷകരായി പോലീസുകാര്‍

Synopsis

ബംഗളൂരു: കലത്തില്‍ തലകുടുങ്ങിയ നായയുടെ കഥ പണ്ട് സ്കൂളില്‍ പഠിച്ചിട്ടുണ്ട്. ഏറെ കഷ്ടപ്പെട്ടാണ് ആ നായ കലത്തില്‍ നിന്ന് തലയൂരിയത്. ഇന്ന് ഇതേ അവസ്ഥയില്‍ ബംഗളൂരുവില്‍ ഒരു തെരുവ് നായ അകപ്പെട്ടപ്പോള്‍ രക്ഷിക്കാനെത്തിയത് ഒന്നല്ല, പത്തല്ല, പതിനഞ്ച് പോലീസുകാരാണ്. 

പ്ലാസ്റ്റിക് കുടത്തില്‍ തലകുടുങ്ങിയ നായയെ രക്ഷിക്കുന്നതിന്‍റെ ചിത്രങ്ങള്‍ ബംഗളൂരുവിലെ ഐപിഎസ് ഉദ്യോഗസ്ഥന്‍ അഭിഷേക് ഗോയലാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കുടത്തില്‍നിന്ന് രക്ഷപ്പെട്ട ഉടനെ പാവം നായ ഓടിപ്പോയെന്നും ട്വീറ്റില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ർ നിരവധി പേരാണ് പൊലീസിന്‍റെ നടപടിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യന്‍ സംഘര്‍ഷം; തലകുനിക്കില്ല, അതാണ് പാരമ്പര്യമെന്ന് ഇറാൻ; എല്ലാ ശേഷിയും വിന്യസിക്കുമെന്ന് സൗദി
'ഒരിറ്റു വെള്ളം കിട്ടാതെ പരലോകം പൂകേണ്ടി വരും, കോൺഗ്രസുകാർ ഓർത്താൽ നന്ന്, പകുതി വാഗ്ദാനം പാലിച്ച ലീഗിന് അര നന്ദി'; കെടി ജലീൽ