
മുംബൈ: പ്രസവവേദന കലശലായ യുവതിക്ക് കൈത്താങ്ങായി മുംബൈ പൊലീസ്. മുംബൈയിലെ തിരക്കേറിയ ദാദര്‍ റെയില്‍വെ സ്റ്റേഷനിലാണ് ഏവർക്കും മാതൃകാപരമായ സംഭവം നടന്നത്. ട്രെയിന്‍ കാത്തിരിക്കവെ പ്രസവവേദന കലശലായ യുവതിക്ക് താത്കാലിക പ്രസവ മുറി പ്ലാറ്റ് ഫോമില്‍ തന്നെ പൊലീസ് തയ്യാറാക്കുകയായിരുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മുംബൈ പൊലീസിന് അഭിനന്ദനവുമായി നിരവധി പേർ രംഗത്തു വന്നിരിക്കുകയാണ്..
ട്രെയിനിനായി പ്ലാറ്റ് ഫോമില്‍ നിലത്ത് ഇരിക്കവെയാണ് ഗീതാ ദീപക് എന്ന ഇരുപത്തൊന്നുകാരിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് റെയില്‍വേ മെഡിക്കല്‍ ടീമിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഗീതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സൗകര്യങ്ങൾ ഏര്‍പ്പെടുത്തി. എന്നാല്‍ അപ്പോഴേക്കും ഗീതക്ക് പ്രസവവേദന കലശലാകാൻ തുടങ്ങി. ഉടന്‍ തന്നെ പൊലീസ് ബഡ് ഷീറ്റ് കൊണ്ടു വന്ന് മറച്ച് തല്കാലികമായി പ്രസവ മുറി തയ്യാറാക്കുകയും യുവതി പ്രസവിക്കുകയുമായിരുന്നു.
പ്രസവ ശേഷം അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചതായും ഇരുവരും സുഖമായി ഇരിക്കുന്നതായും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam