
കൊച്ചി: എറണാകുളം മാർക്കറ്റിൽ മാലിന്യം നീക്കംചെയ്യാൻ സബ് ജഡ്ജിയുടെ കുത്തിയിരിപ്പ് പ്രതിഷേധം. ലീഗൽ സർവ്വീസ് അഥോറിറ്റി സെക്രട്ടറികൂടിയായ എം.എം ബഷീറാണ് മാലിന്യകൂമ്പാരത്തിന് മുന്നിൽ മൂന്നര മണിക്കൂർ കുത്തിയിരുന്നത്. കോർപ്പറേഷൻ അധികൃതർ മാലിന്യം പൂർണ്ണമായും നീക്കിയശേഷമായിരുന്നു ജഡ്ജി സമരം അവസാനിപ്പിച്ചത്.
ബോഡ് വെയിലെ പഴം പച്ചക്കറി മാർക്കറ്റിലെ മാലിന്യകൂമ്പാരം നീക്കം ചെയ്യാൻ അധികൃതരോട് പലവട്ടം ആവശ്യപ്പെട്ടിട്ടും ഫലം ഉണ്ടാകാതെ വന്നതോടെയാണ് ജഡ്ജി നേരിട്ട് മാർക്കറ്റിലെത്തി കുത്തിയിരുന്നത്. മാലിന്യം പൂർണ്ണമായും നീക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും എ.എം ബഷീർ പ്രഖ്യാപിച്ചു. ഇതോടെ കോർപ്പറേഷന്‍റെ മാലിന്യ വണ്ടികൾ കൂട്ടാമായി മാർക്കറ്റിലെത്തിതുടങ്ങി.
ജഡ്ജിയുടെ സമരത്തിന് പിന്തുണയുമായി നാട്ടുകാരും ഒപ്പം നിന്നും എന്നാൽ മേയർ അടക്കം ജനപ്രതിനിധികളാരും സ്ഥലത്തെത്തിയില്ല. സ്ഥലത്തെത്തിയ ആരോഗ്യവിഭാഗം ജീവനക്കാർക്ക് നേരിയ പ്രതിഷേധം നേരിടേണ്ടിവന്നു ഒടുവിൽ നാല് മണിയോടെ മുഴുവൻ മാലിന്യവും നീക്കിയാണ് ജഡ്ജി സമരം നിർത്തിയത്. പഴം പച്ചക്കറി മാർക്കറ്റാണെങ്കിലും അറവ് മാലിന്യവും ഹോട്ടൽ മാലിന്യവും സ്ഥലത്ത് തള്ളുന്നതായി പാരതിയുണ്ട്. ഇത് പരിശഓധിക്കാൻ ഒരു കമ്മിറ്റിക്കും രൂപം കൊടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam