വേങ്ങേരി കാര്‍ഷിക സംഭരണ കേന്ദ്രത്തില്‍ മന്ത്രിയുടെ റെയ്ഡ്; വ്യാപക ക്രമക്കേട് കണ്ടെത്തി

By Web DeskFirst Published Jul 25, 2016, 9:58 AM IST
Highlights

രാവിലെ എട്ടരയോടെ വേങ്ങേരിയിലെ കാര്‍ഷികസംഭരണ വിതരണ കേന്ദ്രത്തിലെത്തിയ മന്ത്രി വി എസ് സുനില്‍കുമാര്‍ ഒന്നര മണിക്കൂറിലേറെ സമയമാണ് ഇവിടെ ചെലവഴിച്ചത്. മന്ത്രിയുടെ ചോദ്യങ്ങള്‍ ഉദ്യോഗസ്ഥരെ ഉത്തരം മുട്ടിച്ചു. പച്ചക്കറി സ്റ്റാളുകളും ശീതികരണസംവിധാനങ്ങളും ഗോഡൗണുകളും കൊപ്രസംഭരണകേന്ദ്രവും തുടങ്ങി ഓഫീസുകളുടെ മുക്കും മൂലയും ഓരോ സംവിധാനങ്ങളും എല്ലാം മന്ത്രി വിശദമായി കണ്ട് മനസിലാക്കി. ഹോട്ടികോര്‍പ്പ് അടക്കമുള്ളവര്‍ പച്ചക്കറി നാട്ടിലെ കര്‍ഷകരില്‍ നിന്നും സംഭരിക്കുന്നില്ല. സംഭരണകേന്ദ്രത്തിലെ ഗോഡൗണുകളെല്ലാം മൊത്തക്കച്ചവടക്കാര്‍ക്ക് വാടകക്ക് കൊടുത്തിരിക്കുന്നു. 

ശീതീകരണയൂണിറ്റുകളില്‍ മുഴുവന്‍ മൊത്തക്കച്ചവടക്കാര്‍ വിദേശത്തുനിന്നും കൊണ്ടുവന്ന പഴങ്ങളാണ്. പച്ചക്കറികള്‍ സൂക്ഷിക്കേണ്ട സ്ഥലം ടൈല്‍സ് വ്യാപാരികള്‍ക്ക് നല്‍കിയിരിക്കുന്നു. കൊപ്ര സംസ്കരണ കേന്ദ്രത്തിന്‍റെ നടത്തിപ്പിലും മൊത്തം അപാകത. കോടികള്‍ മുടക്കിയുള്ള ഈ കേന്ദ്രം കൊണ്ട് കര്‍ഷകന് ഒരു പ്രയോജനവുമില്ലെന്നും മൊത്തം അഴിച്ചുപണിയുമെന്നും സുനില്‍കുമാര്‍ തുറന്നുപറഞ്ഞു. തിരുവനന്തപുരം ആനയറ മാര്‍ക്കറ്റില്‍ കണ്ടെത്തി. ക്രമക്കേടുകളേക്കാള്‍ വലിയ പ്രശ്നങ്ങളാണ് വേങ്ങേരിയിലെന്നും ഇക്കാര്യങ്ങളില്‍ അന്വേഷണവും കുറ്റക്കാര്‍ക്കെതിരെ വകുപ്പുതലത്തില്‍ ശക്തമായ നടപടിയും ഉണ്ടാകുമെന്ന് വ്യക്തമാക്കിയാണ് മന്ത്രി മടങ്ങിയത്.

click me!