കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജുവിനെതിരെ അഴിമതി ആരോപണം

By Web DeskFirst Published Dec 13, 2016, 12:36 PM IST
Highlights

ദില്ലി: അരുണാചൽ പ്രദേശിലെ ഡാം നിർമ്മാണമണത്തിൽ  കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജുവിനെതിരെ അഴിമതി ആരോപണം. ക്രമേക്കേടിനെ തുടർന്ന് തടഞ്ഞ ഫണ്ട്  മന്ത്രി ഇടപെട്ട് ബന്ധു അടക്കമുള്ള കരാറുകാർക്ക് വിതരണം ചെയ്തെന്നാണ് ആരോപണം.മന്ത്രിയുടെ ബന്ധു അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്‍റെ ശബ്ദ രേഖ പുറത്തുവിട്ട കോൺഗ്രസ്  കിരൺ റിജ്ജു രാജി വെക്കണെമന്ന്  ആവശ്യപ്പെട്ടു.

അരുണാചൽ പ്രദേശിലെ കമെങ് ജലവൈദ്യുത പദ്ധതിയിലെ ഡാ നിർമ്മാണത്തിൽ 450 കോടിയുടെ അഴിമതി  നടന്നതായാണ് ചീഫ് വിജിലൻസ് ഓഫീസറുടെ കണ്ടെത്തൽ. ഡാം നിർമ്മാണത്തിന് പാറ  വാഹനങ്ങളിൽ എത്തിച്ചതിൽ വ്യാജ ബില്ലുകളുണ്ടാക്കിയാണ്  കരാറുകാർ പണം വാങ്ങിയത്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജുവിന്‍റെ ബന്ധു ഗോബോയ് റിജ്ജു ഉൾപ്പെടെയുള്ളയുള്ളവരാണ് കരാറുകാർ.ക്രമക്കേടുകണ്ടെത്തിയതിനെ തുടർന്ന് കാർറുകാർക്ക് പണം നൽകുന്നത് തടഞ്ഞു.എന്നാൽ മന്ത്രി കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന് കത്ത് അയച്ചത് വഴിയാണ് കരാറുകാർക്ക് പണം ലഭിച്ചെന്നാണ് അരോപണം.ബി ജെപി സർക്കാർ വരുന്നതിന് മുമ്പാണ്  ഭൂരിപക്ഷ തുകയും അനുവധിച്ചതെന്നും .വ്യാജ ആരോപണം ഉന്നയിക്കുന്നവർക്ക് ജനങ്ങളുടെ ചെരുപ്പേറ് ലഭിക്കുമെന്നും റിജ്ജു പറഞ്ഞു. 

മന്ത്രിയുടെ ബന്ധു ഗോബോയ് റിജിജു അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധിനിക്കാൻ ശ്രമിക്കുന്നതിന്റെ ശബ്ദ രേഖ പുറത്തുവിട്ട കോൺഗസ് മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.മന്ത്രിയുടെ മണ്ഡലമായ പശ്ചിമ അരുണാചൽ പ്രദേശിലാണ് 600മെഗാ വാട്ടിന്‍റെ  കമെങ് ജലവൈദ്യുത പദ്ദതിയുടെ നിർമ്മാണം നടന്നത്.

നോർത്ത് ഇസ്റ്റ് പവർ കോർപ്പറേഷൻ  ചെയർമാൻ അടക്കമുള്ളവരും പേരുകളാണ് ചീഫ് വിജലൻസ് ഓഫീസറുടെറിപ്പോർട്ടിലുള്ളത്. അഴിതിക്കുപിന്നിലെ ഗൂഡാലോചനയുൾപ്പെടെ  അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിബിഐ ജൂലൈയിൽ റിപ്പോർട്ട്  കൈമാറിയിരുന്നു.

click me!