
കൊച്ചി: സോളാർ റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ഹൈക്കോടതി . സോളാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് വാർത്താക്കുറിപ്പ് ഇറക്കിയത് അനുചിതമെന്ന് കോടതി പരാമർശിച്ചു . വിചാരണയ്ക്ക് മുൻപ് എങ്ങനെ നിഗമനങ്ങളിലെത്തുമെന്നും കോടതി ചോദിച്ചു . വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു . കേസ് ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. സരിതയുടെ കത്ത് ചർച്ച ചെയ്യരുതെന്ന് ഉമ്മൻചാണ്ടി വാദിച്ചു. ഇടക്കാല ഉത്തരവിന് മുൻപ് തങ്ങളെക്കൂടി കേൾക്കണമെന്ന് സർക്കാർ കോടതിയില്‍ വാദിച്ചു .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam