കോഴിക്കോട് തീരത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ രാത്രി

By Web DeskFirst Published Dec 3, 2017, 6:44 AM IST
Highlights

കോഴിക്കോട് ജില്ലയിലെ കടല്‍ത്തീരത്ത് താമസിക്കുന്നവര്‍ക്ക് ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ പുലരുവോളം ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍. പലയിടങ്ങളില്‍ നിന്നും പോലീസ് ആളുകളെ ഴിപ്പിക്കുകയും ചെയ്തു.

കടല്‍ പ്രക്ഷുബ്ധമായി വെള്ളം കയറാന്‍ തുടങ്ങിയതോടെ കടല്‍ത്തീരത്ത് നിര്‍ത്തിയിട്ടിരുന്ന വള്ളങ്ങള്‍ ഒഴുകിപ്പോകാതെ കരയില്‍ അടുപ്പിക്കാനായിരുന്നു മത്സ്യതൊഴിലാളികളുടെ ശ്രമം. ചെറിയ വള്ളങ്ങള്‍ ഒത്തൊരുമിച്ച്  എടുത്തുയര്‍ത്തിയാണ് കടലില്‍ നിന്ന് ദൂരത്തേക്ക് മാറ്റിയത്.

തീരത്ത് താമസിക്കുന്നവര്‍ കടല്‍ കയറുന്നുണ്ടോ എന്ന് നോട്ടത്തിലായിരുന്നു പുലരുവോളം. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ഉറങ്ങാതെ നേരം വെളുപ്പിച്ചു.

കോഴിക്കോട് ബീച്ചിലും പരിസരങ്ങളിലും നിന്ന് സന്ദര്‍ശകരെ മുഴുവന്‍ പോലീസ് ഒഴിപ്പിച്ചിരുന്നു. കടല്‍ത്തീരത്തെ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കപ്പക്കല്‍, കോതി തുടങ്ങിയ ഇടങ്ങളില്‍ ചില വീട്ടുകാരോട് സ്‌കൂളിലേക്ക് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കി. ആനങ്ങാടി, ചാലിയം, പൊയില്‍ക്കാവ്, കടലുണ്ടി എന്നിവിടങ്ങളില്‍ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു.

മഴക്കാലത്ത് പോലും ഇല്ലാത്ത കടല്‍ക്ഷോഭമാണ് ഉണ്ടായതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

 

 

click me!