രാജീവ് ഗാന്ധിക്കെതിരായ മഹാസഖ്യത്തിന്റെ ആരോപണം മോദിക്കെതിരെ ഉയര്‍ത്തി രാഹുല്‍

By Web TeamFirst Published Sep 21, 2018, 11:51 AM IST
Highlights

രാജീവ് ഗാന്ധിക്കെതിരായ മഹാസഖ്യത്തിന്റെ ആരോപണം ബിജെപി സര്‍ക്കാരിനെതിരെ ആയുധമാക്കി രാഹല്‍ ഗാന്ധി. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോണ്‍ഗ്രസ്  അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിആരോപിച്ചു. രാജസ്ഥാനിലെ ദുന്‍ഗര്‍പൂര്‍ ജില്ലയിലെ സഗ്വാരയില്‍ ഇലക്ഷന് മുന്നോടിയായുള്ള റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. ഫ്രാന്‍സുമായി നടത്തുന്ന റാഫേല്‍ കാരാറുമായി ബന്ധപ്പെട്ട ആരോപണത്തില്‍ മോദി മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

രാജസ്ഥാന്‍: രാജീവ് ഗാന്ധിക്കെതിരായ മഹാസഖ്യത്തിന്റെ ആരോപണം ബിജെപി സര്‍ക്കാരിനെതിരെ ആയുധമാക്കി രാഹല്‍ ഗാന്ധി. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോണ്‍ഗ്രസ്  അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിആരോപിച്ചു. രാജസ്ഥാനിലെ ദുന്‍ഗര്‍പൂര്‍ ജില്ലയിലെ സഗ്വാരയില്‍ ഇലക്ഷന് മുന്നോടിയായുള്ള റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. ഫ്രാന്‍സുമായി നടത്തുന്ന റാഫേല്‍ കാരാറുമായി ബന്ധപ്പെട്ട ആരോപണത്തില്‍ മോദി മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി വിജയ് മല്യയെ തിരിച്ചെത്തിക്കാത്ത മോദി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.1980 കാലഘട്ടങ്ങളിൽ അന്നത്തെ പ്രധാന മന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും മഹാസഖ്യം ഉപയോഗിച്ചിരുന്നതും ഇതേ വാക്കുകൾ തന്നെയായിരുന്നു. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണ് എന്നു പറഞ്ഞാണ് രാജീവ് ഗാന്ധിയെ അന്ന്  ബിജെപി ആക്രമിച്ചിരുന്നത്.

ഏതാനും ചിലർക്ക് മാത്രം ഉതകുന്ന പദ്ധതികളാണ് മോദി സർക്കാർ തുടങ്ങിവെച്ചതെന്നും രാഹുൽ ആരോപിച്ചു. രാജ്യത്തെ സമ്പന്നരായവര്‍ക്ക് മാത്രമാണ് അച്ചാ ദിന്‍ വന്നതെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഗബ്ബര്‍സിങ് ടാക്‌സ് ജിഎസ്ടിയിലേക്ക് മാറ്റുമെന്നും അദ്ദേഹം പരിഹസിച്ചു. വ്യവസായികൾക്ക് നൽകിയ 1,50,000 കോടിയോളം രൂപ സർക്കാരിന് എഴുതി തള്ളാമെങ്കിൽ എന്തുകൊണ്ട് കർക്ഷകരുടെ കടങ്ങൾ എഴുതി തള്ളിക്കുടേയെന്നും അദ്ദേഹം ചോദിച്ചു. 
 

click me!