കേരളത്തിൽ സർക്കാർ ഉണ്ടാക്കാനാണ്   ഇത്തവണ  ബിജെപി മത്സരിക്കുന്നത്

എറണാകുളം: മോദിയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് സാധിക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.ബിജെപിയാണ് കേരളത്തിൽ യഥാർത്ഥ ബദൽ.കേരളത്തിൽ സർക്കാർ ഉണ്ടാക്കാനാണ് ബിജെപി മത്സരിക്കുന്നത് .: മുൻ വർഷങ്ങളിൽ സാനിധ്യം അറിയിക്കാൻ ആണ് മത്സരിച്ചത്.ഇത്തവണ ബിജെപി ഭരണം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.ബിജെപി മധ്യമേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കൊച്ചി തൃക്കാക്കരയിൽ. അദ്ദേഹം ഉദ്ഘാടനം ചെയ്തു

‘കേരളത്തിൽ ബിജെപി സർക്കാരുണ്ടാക്കും; മോദിയുടെ സ്വപ്‌നം യാഥാർഥ്യമാക്കും’

ബിജെപിയുടെ മധ്യമേഖല വാർ റൂം ഒരു കോർപ്പറേറ്റ് ഓഫീസ് അല്ലെന്ന് ട്വന്‍റി ട്വന്‍റി ചെ‍യര്‍മാന്‍ സാബു ജേക്കബ് പറഞ്ഞു.മധ്യതിരുവിതാംകൂറിൽ പാർട്ടിക്ക് ശക്തി കൂട്ടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു