
ഇന്ന് വിവാഹങ്ങള്‍ വെറുമൊരു ചടങ്ങ് മാത്രമല്ല, പകരം വ്യത്യസ്ഥമായ ആഘോഷങ്ങള്‍ കൂടിയാണ്. വിവാഹം അടപൊളിയാക്കാന്‍ പല വഴിയും സ്വീകരിക്കുന്നവരുമുണ്ട്. അത്തരത്തില്‍ ഒരു വ്യത്യസ്ഥ വിവാഹ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 2010ൽ കഴിഞ്ഞ ഒരു വിവാഹത്തിന്‍റെ വിഡിയോ വീണ്ടും സമൂഹമാധ്യമങ്ങളില്‍ നിറയുന്നതിന് ഒരു കാരണവുമുണ്ട്.
പൂമാലകള്‍ക്കുപകരം പാമ്പുകളാണ് ഇവര്‍ വരണമാല്യമായി ചാര്‍ത്തിയത്. സിദ്ധാർഥ് സൊനാവാനെ, ഭാര്യ ശ്രുസ്തി ഔസർമാൽ എന്നിവരാണ് പാമ്പുകളെ പരസ്പരം കഴുത്തിലണിയിച്ച് വിവാഹിതരായ അപൂര്‍വ ദമ്പതികള്‍. 2010 നവംബര്‍ 12ന് മഹാരാഷ്ട്രയിലെ കുഗ്രാമമായ ബീഡ് ജില്ലയിലാണ് ഈ അപൂര്‍വ വിവാഹം നടന്നത്. ഇരുവരും വൈൽഡ്‌ലൈഫ് ഡിപാർട്ട്മെന്‍റിലെ ഉദ്യോഗസ്ഥരാണ്.
വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam