വൃദ്ധദമ്പതികളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മോഷണം

Web Desk |  
Published : Jun 04, 2018, 10:41 PM ISTUpdated : Oct 02, 2018, 06:33 AM IST
വൃദ്ധദമ്പതികളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മോഷണം

Synopsis

വൃദ്ധദമ്പതികളെ പട്ടാപ്പകൽ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മോഷണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൃദ്ധദമ്പതികളെ പട്ടാപ്പകൽ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മോഷണം. വഴി ചോദിക്കാനെന്ന വ്യാജേന എത്തിയായിരുന്നു മോഷണം. സംഭവത്തിൽ മാറനെല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. മാറനെല്ലൂർ പോങ്ങുംമൂട്ടിൽ  മാധവൻ പിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്.

വഴി ചോദിക്കാനെന്ന വ്യാജേനയെത്തിയ ആൾ വീട്ടിനുള്ളില്‍ കടന്ന് മാധവൻ പിള്ളയെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. തുടർന്ന് മാധവൻ പിള്ളയുടെ ഭാര്യയെ ആക്രമിച്ച് രണ്ടേമുക്കാൽ പവന്‍റെ മാല പൊട്ടിച്ചെടുത്തു. മോഷണത്തിനു ശേഷം മാധവൻ പിള്ളയോടൊപ്പം ഭാര്യ ഗംഗാധരിയെയും മുറിക്കുള്ളിൽ പൂട്ടിയിട്ട് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറം മൂത്തേടത്ത് പശുവിന് പുല്ലരിയുന്നതിനിടയിൽ യുവാവിനു പാമ്പുകടിയേറ്റു; യുവാവ് ആശുപത്രിയിൽ ചികിത്സയിൽ
അവധി ദിവസങ്ങളിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രം, പൊലീസിന് വിവരം ലഭിച്ചു; നിർധനരായ പെൺകുട്ടികളെ തൊഴിൽ വാഗ്ദാനം നൽകി ചതിച്ച 11 പേർ അറസ്റ്റിൽ