കൂട്ടബലാത്സംഗം: പരാതിപ്പെട്ട പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു

Web Desk |  
Published : Jun 04, 2018, 10:26 PM ISTUpdated : Oct 02, 2018, 06:32 AM IST
കൂട്ടബലാത്സംഗം: പരാതിപ്പെട്ട പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു

Synopsis

യുപിയില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു പരാതിപ്പെട്ട പെണ്‍കുട്ടിയെ പ്രതികള്‍ ചേര്‍ന്ന് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു ആണ്‍കുട്ടിയുമായാണ് വിവാഹം കഴിപ്പിച്ചത്

ബരീലി: ഉത്തര്‍പ്രദേശില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. പരാതിപ്പെട്ട പെണ്‍കുട്ടിയെ പ്രതികള്‍ ചേര്‍ന്ന് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു ആണ്‍കുട്ടിയുമായാണ് വിവാഹം കഴിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ബരീലിയിലാണ് സംഭവം.

ഗ്രാമത്തിലെ തന്നെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് രാത്രിയില്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും തട്ടികൊണ്ട് പോവുകയായിരുന്നു. സമീപത്തെ ഒഴിഞ്ഞ് പ്രദേശത്ത് വച്ച് കൂട്ട ബലാത്സംഗം ചെയ്തശേഷം പെണ്‍കുട്ടിയെ  ഉപേക്ഷിച്ച് പ്രതികള്‍ കടന്ന് കളഞ്ഞു. ഗ്രാമത്തിലെ പുരോഹിതനോട് പെണ്‍കുട്ടിയും കുടുംബവും പരാതി അറിയിച്ചതോടെ പ്രതികളുടെ വൈരാഗ്യം വര്‍ധിച്ചു. പിന്നീട് ഗ്രാമത്തിലെ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു ആണ്‍കുട്ടിയെകൊണ്ട് പ്രതികള്‍ പെണ്‍കുട്ടിയെ  വിവാഹം കഴിപ്പിച്ചു.

പെണ്‍കുട്ടിയുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം. യുപിയിലെ ഒരു പ്രദേശിക മാധ്യമം വാര്‍ത്ത റിപ്പോര്‍ട്ട് ചെയതതോടെയാണ് അധികാരികള്‍ ഉണര്‍ന്നത്. ജില്ലാ മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയെങ്കിലും പ്രതികളില്‍ ആരെയും പിടികൂടിയിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗുജറാത്തിൽ ബിജെപി കൊടുങ്കാറ്റ്, 15 കോർപ്പറേഷനും തൂത്തുവാരി, 34 ൽ 33 ജില്ലാ പഞ്ചായത്തിലും മുൻതൂക്കം, കോൺഗ്രസിന് നിരാശ; സദ്ഭരണ വോട്ടെന്ന് പ്രധാനമന്ത്രി
ചെറിയ ഡപ്പികളിലാക്കി ബൈക്കിൽ കറങ്ങി നടന്ന് ലഹരിവിൽപ്പന; അസം സ്വദേശി പിടിയിൽ