ഒന്നര കോടി തട്ടിയെടുത്തെന്ന കേസില്‍ സരിതയെയും ബിജു രാധാകൃഷ്ണനെയും കോടതി വെറുതെ വിട്ടു

By Web TeamFirst Published Feb 18, 2019, 12:18 PM IST
Highlights

സോളാറിന്‍റെ വിതരണാവകാശം നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് തിരുവനന്തപുരം സ്വദേശി ടി വി മാത്യുവിൽ നിന്ന് 1.5 കോടി രൂപ തട്ടിയെടുത്തുവെന്നതാണ് കേസ്. ഉമ്മൻചാണ്ടിയുടെ വ്യാജ കത്ത് കാണിച്ച് പണം തട്ടിയ കേസിൽ നാളെ വിധി.

കൊച്ചി: ഒന്നര കോടി തട്ടിയെടുത്തെന്ന കേസില്‍ സരിത നായരെയും ബിജു രാധാകൃഷ്ണനെയും എറണാകുളം സിജെഎം കോടതി വെറുതെ വിട്ടു. സോളാറിന്‍റെ വിതരണാവകാശം നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് തിരുവനന്തപുരം സ്വദേശി ടി വി മാത്യുവിൽ നിന്ന് 1.5 കോടി രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് ഇരുവരെയും വെറുതെ വിട്ടത്. മാത്യു കോടതിയിൽ നൽകിയ ഹർജിയിൽ കോടതി നേരിട്ട് കേസ് എടുക്കുകയായിരുന്നു.

ഇരുവര്‍ക്കുമെതിരെ സാമ്പത്തിക തട്ടിപ്പ് തെളിയിക്കാൻ ഹർജിക്കാരന് കഴിഞ്ഞിട്ടില്ലെന്നും വിശ്വാസ വഞ്ചന മാത്രമേ തെളിയിക്കാനായിട്ടുള്ളൂ എന്നും കോടതി നിരീക്ഷിച്ചു. പക്ഷെ അതൊരു സിവിൽ തർക്കം മാത്രമെന്നും കോടതി വിലയിരുത്തി. അതേസമയം ഉമ്മന്‍ചാണ്ടിയുടെ വ്യാജ കത്ത് കാണിച്ച് പലരുടെയും കയ്യില്‍നിന്ന് പണം തട്ടിയെന്ന ബിജു രാധാകൃഷ്ണനെതിരായ കേസില്‍ നാളെ സിജെഎം കോടതി വിധി പറയും. 

click me!