വീട്ടില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള കനക ദുർഗയുടെ അപേക്ഷ പരിഗണിക്കുന്നത് മാറ്റി

By Web TeamFirst Published Jan 24, 2019, 3:57 PM IST
Highlights

വീട്ടിൽ പ്രവേശിപ്പിക്കണമെന്നും കുട്ടികളെ ഒപ്പം വിടണമെന്നുമുള്ള കനക ദുർഗയുടെ അപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 28 ലേക്ക് മാറ്റി. തിരൂർ ഒന്നാം ക്ലാസ് ജ്യുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.

തിരൂര്‍: വീട്ടിൽ പ്രവേശിപ്പിക്കണമെന്നും കുട്ടികളെ ഒപ്പം വിടണമെന്നുമുള്ള കനക ദുർഗയുടെ അപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 28 ലേക്ക് മാറ്റി. തിരൂർ ഒന്നാം ക്ലാസ് ജ്യുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.  നേരത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന്  ഡിസ്ചാർജായി പെരിന്തൽമണ്ണയിലെത്തിയ കനകദുർഗയെ സർക്കാർ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. 

ആശ്രയ കേന്ദ്രത്തില്‍ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. ഭർത്താവിനെയും സഹോദരനെയും വിളിച്ചുവരുത്തി പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്നാണ് കനകദുർഗയെ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റിയത്.  കനകദുർഗയെ വീട്ടിൽ കയറ്റില്ലെന്ന് ഭര്‍ത്താവും സഹോദരനും നിലപാട് എടുക്കുകയായിരുന്നു.  

click me!