മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ആക്രമണ കേസ്: രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

By Web TeamFirst Published Jan 30, 2019, 1:28 PM IST
Highlights

തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സ്റ്റേഷൻ ആക്രമണം ഗുരുതര കുറ്റമായി കാണുന്നുവെന്ന കോടതിയുടെ നിരീക്ഷണത്തോടെയാണ് ഉത്തരവ്.

തിരുവനന്തപുരം: മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സ്റ്റേഷൻ ആക്രമണം ഗുരുതര കുറ്റമായി കാണുന്നുവെന്ന കോടതിയുടെ നിരീക്ഷണത്തോടെയാണ് ഉത്തരവ്. ആക്രമണത്തില്‍ സ്റ്റേഷന്റെ ജനൽ ചില്ലുകള്‍ തകര്‍ന്നിരുന്നു.

ഈ കേസിലെ പ്രതികള്‍ക്ക് വേണ്ടി  എസ് പി ചൈത്ര തേരേസ ജോണ്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയത് വന്‍ വിവാദമായിരുന്നു. ബോധപൂർവ്വം പ്രശ്നങ്ങളുണ്ടാക്കാനാണ് ചൈത്ര ശ്രമിച്ചതെന്നും നടപടി വേണമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ആവശ്യപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് സ്റ്റേഷന്‍ ആക്രമണം ഗുരുതര കുറ്റമാണെന്ന കോടതിയുടെ നിരീക്ഷണം.  

click me!