കേജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സിബിഐ കസ്റ്റഡിയില്‍

By Web DeskFirst Published Jul 5, 2016, 9:05 AM IST
Highlights

ദില്ലി:  അഴിമതി കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിനെയും മറ്റ് നാല്  പ്രതികളെയും ദില്ലി സിബിഐ കോടതി അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.

2007 മുതല്‍ 2014 വരെ രാജേന്ദ്ര കുമാറും ദില്ലി സര്‍ക്കാരില്‍ ഡെപ്യൂട്ടി സെക്രട്ടറിയായ തരുണ്‍ ശര്‍മ്മയും ഇവരുടെ അടുത്ത സഹായി ആയ അശോക് കുമാറും ചേര്‍ന്ന് സ്വകാര്യ കമ്പനിക്ക് വഴിവിട്ട് സഹായങ്ങള്‍ നല്‍കുകയും നടപടിക്രമങ്ങള്‍ പാലിക്കാതെ കരാറുകള്‍ നല്‍കി എന്നുമാണ് സിബിഐയുടെ കണ്ടെത്തല്‍. ഇത്തരത്തില്‍ 50 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

സ്വകാര്യ കമ്പനിയായ എന്‍ഡവര്‍ സിസ്റ്റംസിന്റെ ഡയറക്ടര്‍മാരായാ സന്ദീപ് കുമാര്‍, ദിനേശ് ഗുപ്ത എന്നിവരാണ് സിബിഐ കസ്റ്റഡിയെലടുത്ത മറ്റ് രണ്ടുപേര്‍. അതേസമയം, എഎപി സര്‍ക്കാരിനോടുള്ള പകപോക്കലാണ് സിബിഐയെ ദുരുപയോഗം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് ദില്ലി ഉപമുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ആരോപിച്ചു.

 

 

click me!