രാജസ്ഥാനില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

By Web DeskFirst Published Aug 7, 2016, 12:50 AM IST
Highlights

ജയ്‌പുര്‍: ബി ജെ പി ഭരിക്കുന്ന രാജസ്ഥാനില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഗോശാലയിലെ  ജീവനക്കാര്‍ ശcdhളം കൂട്ടി നല്‍കണമെന്നാവശ്യപ്പെട്ട് സമരത്തിലായതോടെയാണ് പട്ടിണി മൂലം പശുക്കള്‍ ചത്തത്.

ഗോമാതാവിനെ സംരക്ഷിക്കാനെന്ന പേരില്‍ മുദ്രാവാക്യം വിളിക്കുന്ന ബി ജെ പിയ്ക്ക് തലവേദനയായിരിക്കുകയാണ് രാജസ്ഥാനിലെ ചത്ത പശുക്കളുടെ കണക്കുകള്‍. ഗോശാലയിലുണ്ടായിരുന്ന 8,000 ലേറെ പശുക്കളില്‍ നൂറിലധികം ചത്തൊടുങ്ങിയെന്നാണ് പ്രാഥമിക വിവരം. എന്നാല്‍, കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നത് മരണനിരക്ക് ഇനിയും ഉയരുമെന്നാണ്.
പട്ടിണിക്കൊപ്പം, വൃത്തിഹീനമായ അന്തരീക്ഷവും പശുക്കളെ മരണത്തിലേക്ക് തള്ളിവിടുകയാണ്. മിക്ക പശുക്കളും മാറാരോഗത്തിന്റെ പിടിയിലാണെങ്കിലും ബി ജെ പി സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം. ദാരുണസംഭവത്തിനു ഉത്തരവാദികള്‍ ബി ജെ പി സര്‍ക്കാരാണെന്ന്‌ കോണ്‍ഗ്രസും വി എച്ച് പിയും ആരോപിച്ചു. രോഗം ബാധിച്ചപശുക്കള്‍ക്കുള്ള രക്ഷാപ്രവര്‍ത്തനം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവയെല്ലാം ആരോപണങ്ങള്‍ മാത്രമെന്ന തൊടുന്യായവുമായി ഏറെക്കാലം രാജസ്ഥാന്‍ സര്‍ക്കാരിന് മുന്നോട്ടുപോകാനാകില്ലെന്നാണ് വിലയിരുത്തല്‍.

click me!