ആഗോള താരിഫുകൾ നിയമവിരുദ്ധമാണെന്ന് വിധിച്ച സുപ്രീം കോടതി ജഡ്ജിമാരെ ഡോണൾഡ് ട്രംപ് രൂക്ഷമായി വിമർശിക്കുകയും വിഡ്ഢികളെന്ന് അധിക്ഷേപിക്കുകയും ചെയ്തു. വിധിയെ മറികടക്കാൻ, 1974-ലെ വ്യാപാര നിയമം ഉപയോഗിച്ച് 10 ശതമാനം ആഗോള താരിഫ് ചുമത്തി

വാഷിങ്ടൺ: ആഗോള താരിഫുകൾ നിയമവിരുദ്ധമാണെന്ന് വിധിച്ച സുപ്രീം കോടതി ജഡ്‌ജിമാരെ അതിരൂക്ഷമായി അധിക്ഷേപിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. രാജ്യത്തിന് വേണ്ടി ശരിയായ കാര്യങ്ങൾ ചെയ്യാൻ ധൈര്യമില്ലാത്ത കോടതി അംഗങ്ങളെ ഓർത്ത് ലജ്ജിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ജഡ്‌ജിമാരെ വിഡ്ഢികളെന്നും തീവ്ര ഇടതുപക്ഷ ഡെമോക്രാറ്റുകളുടെ വളർത്തുപട്ടികളെന്നും അധിക്ഷേപിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ട്രംപിൻ്റെ താരിഫ് തീരുമാനത്തെ അംഗീകിച്ച് മൂന്ന് ജഡ്ജിമാരെ പെരെടുത്ത് പ്രശംസിച്ചാണ് ട്രംപ് സംസാരിച്ചത്. തോസ്, അലിറ്റോ, കാവനോ എന്നിവരുടെ ധീരതയെയും അറിവിനെയും ഞാൻ അഭിനന്ദിക്കുന്നു. വിധിയെ വിദേശ താത്പര്യങ്ങൾ സ്വാധീനിച്ചു. താരിഫ് ചുമത്താൻ തനിക്ക് അധികാരം നൽകാത്ത അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം ജഡ്ജിമാർ പ്രരയോഗിച്ചതാണ്. താരിഫുകളെ പൂർണമായി വിധി റദ്ദാക്കിയിട്ടില്ല. അതിനാൽ തന്നെ മറ്റ് നിയമങ്ങൾ ഉപയോഗിച്ച് കൂടുതൽ തുക ഈടാക്കുന്നത് തുടരും. തുടർന്ന് 1974 ലെ വ്യാപാര നിയമം സെക്ഷൻ 122 പ്രകാരം ആഗോളതലത്തിൽ 10 ശതമാനം താരിഫ് ചുമത്തുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻപ് പ്രസിഡൻ്റായിരുന്നപ്പോൾ ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്ത രണ്ട് സുപ്രീം കോടതി ജഡ്‌ജിമാരും കേസിൽ പ്രസിഡൻ്റിൻ്റെ തീരുമാനത്തിനെതിരെയാണ് നിലപാടെടുത്തത്.