കറവപ്പശുക്കളെ കൊണ്ടുപോകുന്നതിനിടെ ക്രൂര മര്‍ദ്ദനം; അഞ്ച്​ ഗോരക്ഷകര്‍ അറസ്റ്റില്‍

Web Desk |  
Published : Jul 21, 2018, 01:41 PM ISTUpdated : Oct 02, 2018, 04:19 AM IST
കറവപ്പശുക്കളെ കൊണ്ടുപോകുന്നതിനിടെ ക്രൂര മര്‍ദ്ദനം; അഞ്ച്​ ഗോരക്ഷകര്‍ അറസ്റ്റില്‍

Synopsis

മർദ്ദകർക്കൊപ്പം ടോൾ പ്ലാസയിലെ ജീവനക്കാരും ചേര്‍ന്നു കറവപ്പശുക്കളാണെന്ന് പറഞ്ഞിട്ടും മര്‍ദ്ദനം

രാജസ്ഥാൻ: മധ്യപ്രദേശിലേക്ക് കറവ പശുക്കളെ കൊണ്ടു പോകുന്നതിനിടെ രണ്ട് പേരെ മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേരെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. കാലികളുടെ ഉടമയായ പ്രവീൺ തിവാരി, ട്രക്കിന്റെ ഡ്രൈവർ അഹമ്മദ് അലി എന്നിവരാണ് ചൊവ്വാഴ്ച്ച രാത്രി ആൾക്കൂട്ട മർദ്ദനത്തിന് ഇരയായത്.

മധ്യപ്രദേശിലെ ദേവാസിനടുത്ത് ഡയറി ഫാം നടത്തുന്ന തിവാരി 2.25 ല​ക്ഷം രൂ​പ കൊ​ടു​ത്ത്​ പാ​ൽ ചു​ര​ത്തു​ന്ന ഏ​ഴ് പശുക്കളെ  വാ​ങ്ങി. ഇവയുമായി തിരികെ പോകവെ കോട്ട ജില്ലയിലെ ടോൾ പ്ലാസക്കടുത്ത് വെച്ച് ഒരുകൂട്ടം ആളുകൾ ഇരുവരെയും മർദ്ദിക്കുകയായിരുന്നു. മർദ്ദകർക്കൊപ്പം ടോൾ പ്ലാസയിലെ ജീവനക്കാരും  ചേരുകയായിരുന്നുവെന്ന് തിവാരി പറഞ്ഞു. 

കാ​ലി​ക​ളെ അ​റു​ക്കാ​ൻ കൊ​ണ്ടു​പോ​വു​ക​യാ​ണെ​ന്ന്​ ഇ​വ​ർ നി​ർ​ബ​ന്ധി​ച്ച്​  സ​മ്മ​തി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും താ​നൊ​രു ബ്രാ​ഹ്​​മ​ണ​നാ​ണെ​ന്നും ക​റ​വ​പ്പ​ശു​ക്ക​ളെ മാ​ത്ര​മേ വാ​ങ്ങാ​റു​ള്ളൂ​വെ​ന്നും വി​ളി​ച്ചു​പ​റ​ഞ്ഞു.എന്നാൽ ഇത് കേൾക്കാൻ നിൽക്കാതെയായിരുന്നു മർദ്ദനമെന്നും തിവാരി കൂട്ടി ചേർത്തു.

22 വർഷമായി താൻ അന്തർസംസ്ഥാനങ്ങളിൽ വാഹനം ഒടിക്കുന്നു; ഇതുവരെയും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ട്രക്ക് ഡ്രൈവർ അഹമദ് അലി പറഞ്ഞു. തക്ക സമയത്ത് പോലീസ് എത്തിയില്ലാരുന്നെങ്കിൽ അവർ തങ്ങളെ തല്ലികൊല്ലുമായിരുന്നുവെന്നും അലി വ്യക്തമാക്കി.ഇ​രു​വ​രെയും കോ​ട്ട​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചതായി ​പൊ​ലീ​സ്​ അ​റി​യി​ച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറത്ത് മിനി ലോറി ക്വോറിയിലേക്ക് മറിഞ്ഞു; ഡ്രൈവറെ രക്ഷപെടുത്തി, സഹായി വാഹനത്തിൽ വണ്ടിയിൽ കുടുങ്ങി
'15 ലക്ഷം തിരികെ തരാം മേഡം, ടൗൺഷിപ്പിൽ ഞങ്ങൾക്കും വീട് തരാമോ'; പണം വാങ്ങിയവർ അപേക്ഷയുമായി എത്തുന്നുവെന്ന് കലക്ടർ