വാക്കുതർക്കത്തെ തുടർന്നുണ്ടായ അടിപിടിയിൽ മലപ്പുറം മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി ഫൈസൽ ആണ് മരിച്ചത്. സംഭവത്തിൽ ലത്തീഫിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
മലപ്പുറം: മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തില്‍ ഒരാൾ മരിച്ചു. മലപ്പുറം മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി ഫൈസൽ ആണ് മരിച്ചത്. മുന്നിയൂരിലെ കടയിൽ കുന്നത്ത് പറമ്പ് സ്വദേശി ഫൈസലും, ലത്തീഫും കോഴിമുട്ട വാങ്ങാൻ എത്തിയതായിരുന്നു. ഇതിനിടയിൽ വാക്കുതർക്കം ഉണ്ടായി. ലത്തീഫ് വാഹനത്തിൽ കയറി പോകുന്നതിനിടയ്ക്ക് ഫൈസൽ കോഴിമുട്ട കൊണ്ട് എറിഞ്ഞു. ഇതേ തുടർന്നുണ്ടായ അടിപിടിയിൽ ഫൈസൽ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ലത്തീഫിനെതിരെ വധശ്രമത്തിന് കേസെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക

