മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സിപിഐ

Published : Feb 17, 2018, 04:13 PM ISTUpdated : Oct 05, 2018, 04:03 AM IST
മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സിപിഐ

Synopsis

ആലപ്പുഴ: മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ട്.  തോമസ് ചാണ്ടിയെ നിലനിര്‍ത്താന്‍ മുഖ്യമന്ത്രിയും സിപിഎമ്മും നടത്തിയ ശ്രമങ്ങള്‍ ജനങ്ങളില്‍ നിരാശയുളവാക്കി. കയ്യേറ്റം ഒഴിപ്പിക്കലില്‍ മുഖ്യമന്ത്രി കൈകടത്തിയത്  മുന്നണി മര്യദയുടെ ലംഘനം. 

കയ്യേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നിലപാട് സ്വീകരിച്ച റവന്യൂ വകുപ്പിന് മുകളിലൂടെ മുഖ്യമന്ത്രി നടത്തിയ കൈ കടത്തൽ മുന്നണി മര്യാദയുടെ ലംഘനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവികുളം ഭൂമി പ്രശ്നത്തിൽ കൈക്കൊണ്ട നിലപാട് മുഖ്യമന്ത്രിയെ സിപിഎം നേതാവായി ചുരുക്കിയതുപോലെയായി. 

സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ തുടർ നടപടികളില്ല, കെഎസ്ആര്‍ടിസി പെൻഷൻകാരുടെ അവസ്ഥ ദയനീയം എന്നീ വീഴ്ചകളും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. കൂടാതെ മന്ത്രിമാരായ എം.എം. മണിക്കും തോമസ് ഐസക്കിനും റിപ്പോർട്ടിൽ വിമർശനം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നടിയെ ആക്രമിച്ച കേസിൽ വിചാരണ നടന്നത് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റിൽപ്പറത്തി'; നടിക്ക് പിന്തുണയുമായി ബെംഗളൂരു നിയമ സഹായ വേദി
ഗർഭിണിയായ 19കാരിയെ അച്ഛനും സഹോദരനും വെട്ടിക്കൊലപ്പെടുത്തി, ദുരഭിമാനക്കൊലയിൽ ഞെട്ടി ഹുബ്ബള്ളി