
ഹാരിസണ്‍ മലയാളം കമ്പനിയെ വഴിവിട്ട് സഹായിക്കണമെന്ന ആവശ്യം നിരസിച്ച എറണാകുളം ജില്ലാ കളക്ടര്‍ എംജി രാജമാണിക്യത്തെ സിപിഐ ജില്ലാ സെക്രട്ടറി പി രാജു ഭീഷണിപ്പെടുത്തിയെന്നാണ് കളക്ടറോറടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. ഹാരിസണ്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കാന്‍ ചുമതലയുളള സ്‌പെഷ്യല്‍ ഓഫീസര്‍ കൂടിയാണ് കളക്ടര്‍ രാജമാണിക്യം.
ഭരണമാറ്റത്തെത്തുടര്‍ന്ന് സിപിഐ അനുകൂല സര്‍വ്വീസ് സംഘടന നല്‍കിയ പട്ടിക അനുസരിച്ച് കളക്ടറേറ്റിലെ ജീവനക്കാരെ സ്ഥലംമാറ്റുന്നതിന് കളക്ടര്‍ അനുവദിക്കാത്തതും സിപിഐ ജില്ലാ സെക്രട്ടറിയുടെ അതൃപ്തിക്ക് കാരണമായെന്ന് കളക്ടേറ്റ് വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു നിഷേധിച്ചു. ഹാരിസണ്‍ എന്നൊരു വാക്ക് കളക്ടറോട് താന്‍ പറഞ്ഞിട്ടുണ്ടെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിച്ച് കളക്ടറുടെ കുശിനിക്കാരനായി ജോലി ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.
കളക്ടറുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭൂമി ഗീതം പരിപാടിയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയതാണ് കളക്ടര്‍ക്ക് തന്നോടുള്ള വിരോധത്തിന് കാരണമെന്നും ജില്ലാ കളക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. സിപിഐ ജില്ലാ സെക്രട്ടറിയുടെ ആരോപണങ്ങളട് പ്രതികരിക്കാനില്ലെന്ന് കളക്ടര്‍ എംജി രാജമാണിക്യം അറിയിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസ് പ്രശ്നത്തില്‍ ഇടപെട്ടതായാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam