ബിജിമോള്‍ക്ക് സിപിഐയുടെ പിന്തുണ; വിശദീകരണം തേടിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

By Web DeskFirst Published Jul 10, 2018, 4:04 PM IST
Highlights
  • കൃത്രിമം  നടന്നതായി  തെളിവില്ലെന്നും സിപിഐ

ഇടുക്കി: ബിജിമോൾ  എം എൽ എ യെ പിന്തുണച്ച് സിപിഐ.  എംഎൽഎക്കെതിരായ  ആരോപണം  രാഷ്രീയ  പ്രേരിതമാണെന്ന് സിപിഐ വ്യക്തമാക്കി. ബിജിമോളുടെ  സഹോദരി  ആയതുകൊണ്ട് സൊസൈറ്റി  പ്രസിഡണ്ട്‌ ആവാൻ പാടില്ലേയെന്ന് സിപിഐ നേതൃത്വം ചോദിക്കുന്നു. കൃത്രിമം  നടന്നതായി  തെളിവില്ലെന്നും സിപിഐ വിശദമാക്കി. ബിജിമോളിൽ നിന്ന്  വിശദീകരണം തേടിയെന്ന തരത്തിലുള്ള  വാർത്തകൾ അടിസ്ഥാന രഹിതമെന്നും  സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ  ശിവരാമൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് വിശദമാക്കി. 

click me!