സമവായം തള്ളി എന്‍എസ്എസ്: വിമര്‍ശനം ശക്തമാക്കി സിപിഎം

Published : Feb 23, 2019, 04:05 PM IST
സമവായം തള്ളി എന്‍എസ്എസ്: വിമര്‍ശനം ശക്തമാക്കി സിപിഎം

Synopsis

തെര‍ഞ്ഞെടുപ്പ് അടുക്കുമ്പോൾ എൻഎസഎസ് നേതൃത്വം ഇടുമുന്നണിക്ക് എതിരെ നിലപാട് കടുപ്പിക്കുമെന്നാണ് സിപിഎം കരുതുന്നത്. ഏതെങ്കിലും പാർട്ടിക്ക് പരസ്യപിന്തുണ നൽകില്ലെങ്കിലും മണ്ഡലം അനുസരിച്ച് നിലപാട് എടുക്കാന്‍ വേണ്ട നിർദ്ദേശം പെരുന്നയിൽ നിന്ന് ഉണ്ടാകുമെന്ന് അവർ ഉറപ്പിക്കുന്നു.  

തിരുവനന്തപുരം: സമവായ ശ്രമങ്ങളെല്ലാം പരാജയപ്പട്ടതോടെ സിപിഎം വീണ്ടും എൻഎൻഎസ് നേതൃത്വത്തിന് എതിരെ രൂക്ഷവിമർശനം തുടങ്ങി. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ എൻഎസ് എസ് നേതാക്കൾ സ്വരം കൂടുൽ കടുപ്പിക്കുമെന്ന ആശങ്കയും ഇടതുപക്ഷത്തിന് ഉണ്ട്. കഴി‍ഞ്ഞ രണ്ട് മാസത്തിനിടെ എൻഎസ്എസിനോടുള്ള  സമീപനത്തിൽ  2 തവണവയാണ് സിപിഎം മാറ്റം വരുത്തിയത്. 

ആദ്യം പിന്നാക്ക സമുദായങ്ങളെ ഒരുമിപ്പിച്ച് നവോത്ഥാന സമിതി ഉണ്ടാക്കി എതിർപക്ഷം ആഗ്രഹിച്ച ഹിന്ദു ഐക്യം പൊളിച്ച ഇടുതുമുന്നണി എൻഎസ്എസ് വിമർശനത്തിൽ നിന്ന് ഒത്തുതീർപ്പിലേക്ക് മാറുമ്പോൾ ചില  ലോക്സഭാ മണ്ഡലങ്ങളാണ് മനസ്സിൽ. എന്നാൽ  നവോത്ഥാന സമിതിയോടെ ഒത്തുതീർപ്പ് സാധ്യതകൾ അവസാനിച്ചെന്ന് സമവായ ശ്രമങ്ങൾക്ക് എത്തിയവരോട് എൻഎസ്എസ് നേതൃത്വം തീർത്തുപറഞ്ഞു. സമദൂര സമീപനം എടുക്കമെന്ന ആവശ്യത്തോട് ഉറപ്പൊന്നും നൽകിയിയതും ഇല്ല. 

തെര‍ഞ്ഞെടുപ്പ് അടുക്കുമ്പോൾ എൻഎസഎസ് നേതൃത്വം ഇടുമുന്നണിക്ക് എതിരെ നിലപാട് കടുപ്പിക്കുമെന്നാണ് സിപിഎം കരുതുന്നത്. ഏതെങ്കിലും പാർട്ടിക്ക് പരസ്യപിന്തുണ നൽകില്ലെങ്കിലും മണ്ഡലം അനുസരിച്ച് നിലപാട് എടുക്കാന്‍ വേണ്ട നിർദ്ദേശം പെരുന്നയിൽ നിന്ന് ഉണ്ടാകുമെന്ന് അവർ ഉറപ്പിക്കുന്നു.  

വിമർശനം വീണ്ടും തുടങ്ങുമ്പോൾ കരുതലോടയാണ് സിപിഎം നീങ്ങുന്നത്. എൻഎസ്എസിനെയോ, സംഘടനയുടെ ശബരിമലയിലെ നിലപാടിനെയോ വിർശിക്കുന്നില്ല. പകരം നേതൃത്വത്തെ മാത്രമാണ് ഇത്തവണ സിപിഎം ലക്ഷ്യം വയ്ക്കുന്നത്. എൻഎസ്എസ് ആകട്ടെ ശബരിമലിയിലൂന്നി മാത്രം സിപിഎമ്മിന് മറുപടി  പറഞ്ഞ് യുവതി പ്രവേശന വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിയാതിരിക്കാൻ ശ്രദ്ധിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു