ഇരട്ടക്കൊലപാതകം; പ്രതിയുടെ വീട്ടിൽ പോയെന്ന് സമ്മതിച്ച് മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ

Published : Feb 21, 2019, 10:15 PM ISTUpdated : Feb 21, 2019, 10:23 PM IST
ഇരട്ടക്കൊലപാതകം; പ്രതിയുടെ വീട്ടിൽ പോയെന്ന് സമ്മതിച്ച് മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ

Synopsis

പീതാംബരന്‍റെ കുടുംബത്തിന് കൊലപാതകത്തിൽ പങ്കില്ല. കൊലപാതകത്തെ തുടർന്ന് പല തവണ പീതാംബരന്‍റെ കുടുംബം ആക്രമിക്കപ്പെട്ടു. മാനസികമായി തകർന്നു നിൽക്കുന്ന കുടുംബത്തെ ആശ്വസിപ്പിക്കാനാണ് താൻ അവരുടെ വീട്ടിൽ പോയതെന്നും കെ വി കുഞ്ഞിരാമൻ ന്യൂസ് അവറിൽ പറഞ്ഞു. 

തിരുവനന്തപുരം: കാസർക്കോട്ടെ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതിയും സിപിഎം ലോക്കല്‍ സെക്രട്ടറിയുമായ പീതാംബരന്‍റെ വീട്ടിൽ സന്ദർശനം നടത്തിയെന്ന് സമ്മതിച്ച് സിപിഎം മുൻ എംഎൽഎ  കെ വി കുഞ്ഞിരാമൻ. കൊലപാതകം നടത്തിയ പ്രതിയെ സംരക്ഷിക്കാൻ പാർട്ടിയോ  താനോ ശ്രമിച്ചിട്ടില്ല. പീതാംബരൻ മാത്രമേ കൃത്യത്തിൽ പങ്കെടുത്തിട്ടുള്ളു.

പീതാംബരന്‍റെ കുടുംബത്തിന് കൊലപാതകത്തിൽ പങ്കില്ല. കൊലപാതകത്തെ തുടർന്ന് പല തവണ പീതാംബരന്‍റെ കുടുംബം ആക്രമിക്കപ്പെട്ടു. മാനസികമായി തകർന്നു നിൽക്കുന്ന കുടുംബത്തെ ആശ്വസിപ്പിക്കാനാണ് താൻ അവരുടെ വീട്ടിൽ പോയതെന്നും കെ വി കുഞ്ഞിരാമൻ ന്യൂസ് അവറിൽ പറഞ്ഞു. ഒരു പൊതു പ്രവർത്തകൻ നിലയിലാണ് പീതാംബരന്‍റെ കുടുംബത്തെ സന്ദർശിച്ചത്. പീതാംബരന്‍റെ കുടുംബത്തിന് പണം നൽകിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കെ വി കുഞ്ഞിരാമൻ വ്യക്തമാക്കി.

 പാർട്ടി അറിയാതെ പീതാംബരൻ കൊലപാതകം നടത്തില്ലെന്നും പാർട്ടിക്ക് വേണ്ടിയാണ് കുറ്റം സ്വയം ഏറ്റെടുത്തതെന്നും പീതാംബരന്‍റെ കുടുംബം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മുൻ എംഎൽഎ പീതാംബരന്‍റെ വീട്ടിലെത്തി പണം വാഗ്ദാനം ചെയ്തെന്നും പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് പീതാംബരന്‍റെ നടപടിയെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാർട്ടി നിർദേശപ്രകാരമാണ് പീതാംബരൻ എല്ലാം ചെയ്തതെന്ന പീതാംബരന്‍റെ കുടുംബം ആദ്യം പറഞ്ഞെങ്കിലും പിന്നീടവര്‍ ഇക്കാര്യം നിഷേധിച്ചു.

അതേസമയം മുൻ എംഎൽഎ പീതാംബരന്‍റെ കുടുംബത്തിന് പണം വാഗ്ദാനം നൽകിയെന്ന മാധ്യമ വാർത്ത തെറ്റാണെങ്കിൽ അതിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാൻ കുഞ്ഞിരാമൻ തയ്യാറാവണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത രാഷ്ടീയ നിരീക്ഷകൻ  അഡ്വക്കേറ്റ് ജയശങ്കർ പറഞ്ഞു.നാമജപ ഘോഷയാത്രയിൽ പങ്കെടുത്തതിന് മാഷുമാരെയും ടീച്ചമാരെയും സസ്പെൻഡ് ചെയ്ത നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്.  മുൻ എംഎൽഎ കെവി കുഞ്ഞിരാമനെതിരെ വളരെ ഗുരുതരമായ ആരോപണമാണ് മാധ്യമങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. വാർത്ത തെറ്റാണെങ്കിൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മുൻ എംഎൽഎ  തയ്യാറാവണം - ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് ജയശങ്കര്‍ ചൂണ്ടിക്കാട്ടി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും
അമിതവില, അളവ് കുറവ്, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നൂഡിൽസ്; 98000 രൂപ പിഴ ഈടാക്കി, ശബരിമല സന്നിധാനത്താകെ പരിശോധന