സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

Published : Feb 22, 2018, 06:23 AM ISTUpdated : Oct 05, 2018, 12:02 AM IST
സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

Synopsis

തൃശൂര്‍: ഇരുപത്തിരണ്ടാം സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് തൃശൂരില്‍ തുടങ്ങും. രാവിലെ വി എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാകും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 567 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. 

സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലും കണ്ണൂര്‍ കൊലപാതകവും കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരായ സാമ്പത്തിക ആരോപണങ്ങളുമെല്ലാം സമ്മേളനത്തില്‍ ചര്‍ച്ചയാകും. 37 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂര്‍ വേദിയാകുന്നത്.

ബുധനാഴ്ച്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ദീപശിഖ തെളിയിച്ചു. തേക്കിന്‍കാട് മൈതാനത്ത് സ്വാഗതസംഘം ചെയര്‍മാന്‍ ബേബി ജോണ്‍ പതാക ഉയര്‍ത്തി.

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
10 വർഷമായി ജർമനിയിൽ താമസിക്കുന്ന ഇന്ത്യക്കാരൻ; എന്തുകൊണ്ട് ജർമൻ പാസ്പോർട്ടിന് അപേക്ഷിച്ചില്ലെന്ന് വിശദീകരിച്ച് ഗവേഷകൻ