കാശ്മീര്‍ പ്രശ്നം: സിപിഎം നിലപാട് വിവാദമാകുന്നു

Published : Jun 06, 2017, 06:35 PM ISTUpdated : Oct 04, 2018, 07:48 PM IST
കാശ്മീര്‍ പ്രശ്നം: സിപിഎം നിലപാട് വിവാദമാകുന്നു

Synopsis

ദില്ലി: കശ്മീരിലെ ജനങ്ങളെ അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നയമാണ് കരേസന മേധാവി ജനറൽ ബിപിൻ റാവത്ത് നടപ്പാക്കുന്നതെന്ന സിപിഎം മുഖപത്രം പീപ്പിൾസ് ഡെമോക്രസിയിലെ എഡിറ്റോറിയൽ വിവാദമായി. ലേഖനം പാര്‍ട്ടിയുടെ അഭിപ്രായമാണെന്ന് എഡിറ്റര്‍ പ്രകാശ് കാരാട്ട് ന്യായീകരിച്ചു. സിപിഎമ്മിന്‍റെ പൂര്‍ണ രൂപം ചൈന പാക് മൗത്ത് പീസെന്നായിരുന്നു ബിജെപിയുടെ പ്രതികരണം

സൈന്യത്തിന്‍റെ അന്തസ് നഷ്ടപ്പെടുത്തിയെന്ന തലക്കെട്ടിലെ സിപിഎം മുഖപത്രം പീപ്പിൾസ് ഡെമോക്രസിയിലെ എഡിറ്ററോയൽ ലേഖനം സേനയെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് ആക്ഷേപം. കരസേന മേധാവി ജനറൽ ബിപിൻ റാവത്ത് കശ്മീര്‍ ജനതയെ അടിച്ചമര്‍ത്തുകയാണെന്ന് വിമര്‍ശിച്ചത്. 

കശ്മീര്‍ യുവാവിനെ മനുഷ്യകവചമാക്കിയ നടപടിയെ ബിപിൻ റാവത്ത് ന്യായീകരിച്ചതിനെതിരെയാണ് ലേഖനം.  കേന്ദ്രസര്‍ക്കാരിന്‍റെ നയം നടപ്പിലാക്കുന്ന കരേസന മേധാവി രാഷ്ട്രീയ ആവശ്യവുമായി പ്രതിഷേധിക്കുന്ന കശ്മീരികളെ സേനയെ ഉപയോഗിച്ച് നേരിടുകയാണ്. 

ഇത് സേനയുടെ യശ്ശസ്സിന് ഇടിവുണ്ടാക്കുമെന്നും ലേഖനത്തിൽ വിമര്‍ശനം. അന്ധമായ നയം കാരണം ജമ്മുകശ്മീരിലെ ജനങ്ങൾക്കും സേനയ്ക്കും നഷ്ടമുണ്ടാക്കുകയാണെന്നുമുള്ള ലേഖനത്തെ എഡിറ്റര്‍ പ്രകാശ് കാരാട്ട് പിന്തുണച്ചു
സൈന്യത്തിനൊപ്പം നിൽക്കാതെ ഭീകരര്‍ക്കും വിഘടനവാദികൾക്കും വേണ്ടിയാണ് സിപിഎം സംസാരിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.

അതിനിടെ ബിപിൻ റാവത്തിനെ ബ്രിട്ടീഷ് ജനറൽ ഡയറിനോട് ഉപമിച്ച ബംഗാളി ചിന്തകനും ചരിത്രകാരനുമായ പാര്‍ത്ഥ ചാറ്റര്‍ജിയുടെ ദ വൈര്‍ വെബ്സൈറ്റിലെ ലേഖനവും വിദാമായി. 

ജാലിയൻ വാലാബാഗ് കലാപത്തിന് ഉത്തരവിട്ട ഡയറിന്‍റെ നടപടിക്ക് സമാനമാണ് കല്ലേറുതടയാൻ കശ്മീര്‍ യുവാവിനെ സൈനിക ജീപ്പിനെ കെട്ടിയിട്ടതിനെ ന്യായീകരിച്ച കരസേന മേധാവിയുടെ നിലപാടെന്നായിരുന്നു ചാറ്റര്‍ജിയുടെ വിമര്‍ശനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2025 ൽ കൈക്കൂലി കേസിൽ പിടിയിലായത് 76 പേർ, വിജിലൻസ് രജിസ്റ്റർ ചെയ്തത് 201 അഴിമതിക്കേസുകൾ
'ബിനോയ് വിശ്വം അല്ലല്ലോ പിണറായി വിജയൻ', സിപിഐയുടെ വിമർശനം തള്ളി മുഖ്യമന്ത്രി; 'വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതിൽ തെറ്റില്ല'