പോലീസിനെ തടഞ്ഞുവച്ചെന്ന വാർത്ത നിഷേധിച്ച് സിപിഎം

Published : Feb 09, 2017, 07:25 PM ISTUpdated : Oct 04, 2018, 11:41 PM IST
പോലീസിനെ തടഞ്ഞുവച്ചെന്ന വാർത്ത  നിഷേധിച്ച്  സിപിഎം

Synopsis

പാലക്കാട്: കോങ്ങാട് പോലീസിനെ തടഞ്ഞുവച്ച് പ്രതിയെ പിടികൂടാൻ അനുവദിച്ചില്ലെന്ന വാർത്ത  നിഷേധിച്ച്  സിപിഎം പ്രാദേശിക നേതൃത്വം രംഗത്ത്.  പോലീസിനു പോലും ജോലി ചെയ്യാനാകാത്ത അവസ്ഥക്കെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്  ബിജെപി. സിപിഎം പ്രവർത്തകർ തന്ത്രപൂർവം മാറ്റിയ കഞ്ചിക്കോട്ടെ രാഷ്ട്രീയ കൊലപാതകകേസ് പ്രതിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

കഞ്ചിക്കോട് രാഷ്ട്രീയ കൊലപാതകത്തിലെ പ്രധാന സൂത്രധാരൻ അജി കോങ്ങാട്ടെ ബന്ധുവീട്ടിലെത്തിയെന്ന വിവരം ലഭിച്ചെത്തിയ പോലീസുകാരെയാണ് തിങ്കളാഴ്ച രാത്രി ഒരു സംഘം സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ തടഞ്ഞത്. അതേ സമയം പോലീസിനെ തടഞ്ഞിട്ടില്ലെന്നാണ് സിപിഎം വിശദീകരണം.  മഫ്ത്തിയിലെത്തിയ സംഘത്തെ ആദ്യം തിരിച്ചറിഞ്ഞില്ലെന്നും, പിന്നീട് സിനിമകളിൽ മാത്രം കണ്ടിട്ടുള്ള വനിതാ പോലീസുദ്യോഗസ്ഥയെ കണ്ട് സ്ത്രീകൾ തടിച്ചു കൂടുകയുമായിരുന്നെന്ന് മുണ്ടൂർ ഏരിയാ സെക്രട്ടറി ഗോകുൽദാസ് പറഞ്ഞു.

പോലീസുകാരെ തടഞ്ഞു വച്ച വിവരമറിഞ്ഞഅ എഎസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് എത്തിയാണ്  സംഘം മടങ്ങിയത്.പോലീസിന്‍റെ പ്രവർത്തനങ്ങളിൽ പോലും സിപിഎം പ്രാദേശിക നേതൃത്വം ഇടപെടുന്ന സാഹചര്യത്തിനെതിരെ സംസ്ഥആന വ്യാപകമായ സമരത്തിനാണ് ബിജെപി തയ്യാറെടുക്കുന്നത്.

 കഞ്ചിക്കോട്ടെ രാഷ്ട്രീയകൊലപാതകത്തിന്‍റെ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന അജിയെ മറ്റൊരിടത്തുന നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉന്നാവ് പീഡനക്കേസ്; 'ഭീഷണി തുടരുന്നു', രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാൻ അതിജീവിത
ക്രിസ്മസ് ദിനത്തിൽ സിഎൻഐ സഭാ ദേവാലയത്തിലെത്തി പ്രധാനമന്ത്രി, പ്രാർത്ഥന ചടങ്ങുകളിലും പങ്കെടുത്തു