മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം ?

By Web DeskFirst Published Dec 23, 2016, 3:53 AM IST
Highlights

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിന്റെ പാര്‍ട്ടി വിരുദ്ധ നിലപാടുകളും മുഖ്യമന്ത്രി പിണറായി വിജയന്റെ ഒറ്റയാള്‍ പോക്കും സിപിഐഎമ്മില്‍  പുതിയ  ഗ്രൂപ്പുസമവാക്യങ്ങള്‍ക്ക് കാരണമാകുന്നു.മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മുകളിലാണ് പാര്‍ട്ടിയെന്ന മുദ്രാവാക്യവുമായാണ്  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പിന്നില്‍ നേതാക്കള്‍ അണിനിരക്കുന്നത്.

അതിനിടെ ദേശീയ ഗാന വിവാദത്തിലും കമല്‍ സി ചവറയുടെ കേസിലും പൊലീസിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനങ്ങളുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി.ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി പൊലീസിനെതിരെ ആഞ്ഞടിച്ചത്. ദേശീയഗാന വിവാദത്തിലാണ് കോടിയേരിയുടെ പൊലീസ് വിമര്‍ശനം.

എൽഡിഎഫ് സർക്കാരിന് പ്രഖ്യാപിത പൊലീസ് നയമുണ്ടെന്നും അത് മോദി സര്‍ക്കാരിന്റെയോ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെയോ നയമല്ലെന്നും 'ജനഗമമനയുടെ മറവില്‍ കപടദേശീയത' എന്ന ലേഖനത്തില്‍ കോടിയേരി പറയുന്നു. ഭീകരപ്രവര്‍ത്തനം തടയാന്‍ മാത്രമേ യുഎപിഎ ഉപയോഗിക്കൂ എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. അതിന് വിരുദ്ധമായ ചെയ്തി ഉണ്ടാകരുതെന്നും കോടിയേരി വ്യക്തമാക്കുന്നു.

പാര്‍ട്ടി വിരുദ്ധ നിലപാടുകളും മുഖ്യമന്ത്രി പിണറായി വിജയന്റെ ഒറ്റയാള്‍ പോക്കും സിപിഐഎമ്മില്‍  പുതിയ  ഗ്രൂപ്പുസമവാക്യങ്ങള്‍ക്ക് കാരണമാകുന്നുവെന്നതിന് കൂടുതല്‍ വ്യക്തമായ തെളിവാകുകയാണ് പുതിയ സംഭവങ്ങള്‍. പൊലീസിനെ കയറൂരി വിടരുതെന്ന് പല നേതാക്കളും വ്യക്തമാക്കിക്കഴിഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ ലേഖനം വായിക്കാം

 

click me!