
എൽഡിഎഫ് സർക്കാരിന് പ്രഖ്യാപിത പൊലീസ് നയമുണ്ടെന്നും അത് മോഡി സര്‍ക്കാരിന്റെയോ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെയോ നയമല്ലെന്നും 'ജനഗമമനയുടെ മറവില്‍ കപടദേശീയത' എന്ന ലേഖനത്തില്‍ കോടിയേരി പറയുന്നു. ഭീകരപ്രവര്‍ത്തനം തടയാന്‍ മാത്രമേ യുഎപിഎ ഉപയോഗിക്കൂ എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. അതിന് വിരുദ്ധമായ ചെയ്തി ഉണ്ടാകരുത്. കോടിയേരി വ്യക്തമാക്കുന്നു.
പാര്‍ട്ടി വിരുദ്ധ നിലപാടുകളും മുഖ്യമന്ത്രി പിണറായി വിജയന്റെ ഒറ്റയാള്‍ പോക്കും സിപിഐഎമ്മില്‍ പുതിയ ഗ്രൂപ്പുസമവാക്യങ്ങള്‍ക്ക് കാരണമാകുന്നുവെന്നതിന് കൂടുതല്‍ വ്യക്തമായ തെളിവാകുകയാണ് പുതിയ സംഭവങ്ങള്‍. മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം നടക്കുന്നതായാണ് സൂചനകള്‍. പൊലീസിനെ കയറൂരി വിടരുതെന്ന് പല നേതാക്കളും വ്യക്തമാക്കിക്കഴിഞ്ഞു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മുകളിലാണ് പാര്‍ട്ടിയെന്ന മുദ്രാവാക്യവുമായാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പിന്നില്‍ നേതാക്കള്‍ അണിനിരക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam