ജില്ലാ സെക്രട്ടറിയെ ഒളിക്യാമറയിൽ കുടുക്കിയ പാർട്ടിയാണ് സിപിഎം, കെജെ ഷൈനിന് എതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് ഡിസിസി പ്രസിഡന്‍റ്

Published : Sep 19, 2025, 01:07 PM IST
Shine teacher

Synopsis

ബോംബ് പൊട്ടും എന്ന് പറഞ്ഞ പ്രാദേശിക കോൺഗ്രസ്‌ നേതാവിന്റെ പേര് ഷൈൻ ടീച്ചർ പറയട്ടെ.തെളിവില്ലാത്ത ആരോപണങ്ങൾ സൈബർ ഇടങ്ങളിൽ പങ്കുവയ്ക്കുന്നത് ശരിയല്ലെന്ന് മുഹമ്മദ് ഷിയാസ്

എറണാകുളം : കെ ജെ ഷൈനിനു എതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് ആവർത്തിച്ച് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് രംഗത്ത്.ജില്ലാ സെക്രട്ടറിയെ ഒളിക്യാമറയിൽ കുടുക്കിയ പാർട്ടിയാണ് സിപിഎം.അന്ന് ഇതിന് പിന്നിൽ ഉണ്ടായിരുന്നവർ  പലരും ഇന്ന് ജില്ലാ നേതൃത്വത്തിൽ ഉണ്ട്.ഒളിക്യാമറയുടെ മാനസികാവസ്ഥയിലുള്ളവരാണ് ഇപ്പോഴും ഉള്ളത്.പ്രതിപക്ഷ നേതാവിനു മേൽ കുതിര കേറേണ്ട.. വി ഡി സതീശൻ ആരാണെന്ന് പറവൂരിലെ ജനങ്ങൾക്കറിയാം

ബോംബ് പൊട്ടും എന്ന് പറഞ്ഞ പ്രാദേശിക കോൺഗ്രസ്‌ നേതാവിന്റെ പേര് ഷൈൻ ടീച്ചർ പറയട്ടെ.തെളിവില്ലാത്ത ആരോപണങ്ങൾ സൈബർ ഇടങ്ങളിൽ പങ്കുവയ്ക്കുന്നത് ശരിയല്ല.പാർട്ടിയിൽ ചുമതലയുള്ളവർ ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റാണ്.തിരുത്താൻ നിർദ്ദേശം നൽകും.എല്ലാകാലത്തും എല്ലാം മറച്ചുവയ്ക്കാൻ ആവില്ലെന്നും പുറത്തുവരും എന്നും ഡിസിസി പ്രസിഡണ്ട് ആവർത്തിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇ കൃഷ്ണദാസിനെ അവസാന നിമിഷം വെട്ടി; പാലക്കാട് ന​ഗരസഭയിൽ ബിജെപി ചെയർമാൻ സ്ഥാനാർഥി പി സ്മിതേഷ്, ടി. ബേബി വൈസ്. ചെയർപേഴ്സൺ
400 കി.മീ ദൂരത്തേക്ക് കുതിച്ച് പായും, 12015 കോടി അനുവദിച്ച് കേന്ദ്രം, പുതിയ 13 സ്റ്റേഷനുകളടക്കം; 3 വർഷത്തിൽ ദില്ലി മെട്രോ അത്ഭുതപ്പെടുത്തും!