
ദില്ലി: കേരളത്തിലെ അക്രമസംഭവങ്ങളില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും പാര്‍ലമെന്റ് പ്രക്ഷുബ്ധമായി. സിപിഎം-ബിജെപി അംഗങ്ങള്‍ക്കിടയിലെ വാക്കേറ്റം കാരണം ലോക്‌സഭയില്‍ ശൂന്യവേള സ്തംഭിച്ചു. തിരുവനന്തപുരത്ത് കൊലചെയ്യപ്പെട്ട ആര്‍എസ്എസ് നേതാവിന്റെ വീട് ഞായറാഴ്ച ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി സന്ദര്‍ശിക്കും.
കേരളത്തിലെ രാഷ്ട്രീയ അക്രമത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും ഇളകി മറിഞ്ഞു. ഇന്നലെ പ്രഹ്‌ളാദ് ജോഷി, മീനാക്ഷി ലേഖി എന്നിവര്‍ സംസ്ഥാനസര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്കാന്‍ പി കരുണാകരന് സ്പീക്കര്‍ അനുവാദം നല്കി.
ഇതിനെതിരെ കര്‍ണ്ണാടകത്തില്‍ നിന്നുള്ള ബിജെപി എംപിമാരും പ്രതികരണവുമായി സിപിഎം എംപിമാരും നടുത്തളത്തില്‍ ഇറങ്ങിയതോടെ ലോക്‌സഭ തടസ്സപ്പെട്ടു. സിപിഎം ദളിത് വേട്ട നടത്തുന്നു എന്ന് കൊല്ലപ്പെട്ട നാലു പേരുടെ പട്ടികനിരത്തി ബിജെപി അംഗം വിനയ് സഹസ്രബുദ്ധെ രാജ്യസഭയില്‍ ആരോപിച്ചു. ഇതിനെതിരെ സിപിഎം എംപിമാര്‍ രംഗത്ത് എത്തിയതോടെ സഭയില്‍ ഏറെ നേരം ബഹളമായി. വിഷയം ദേശീയതലത്തില്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് ഞായറാഴ്ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി സന്ദര്‍ശിക്കും. അക്രമം നടന്ന കൗണ്‍സിലര്‍മാരുടെ വീടും സന്ദര്‍ശിക്കാനാണ് തീരുമാനം. അക്രമത്തില്‍ സ്വമേധയാ കേസെടുത്ത ദേശീയ മനുഷ്യവകാശ കമ്മീഷനും കേരളം സന്ദര്‍ശിച്ച് നേരിട്ട് അന്വേഷണം നടത്തും. ഇതിനിടെ പ്രശ്‌നപരിഹാരത്തിന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവതുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ഇതിന് ആദ്യം ഭാഗവത് മുന്‍കൈ എടുക്കട്ടെ എന്നും യെച്ചൂരി ഒരു ഇംഗ്‌ളീഷ് ചാനലിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam