കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തലയ്ക്കടിച്ചുകൊന്നു

Published : Dec 29, 2018, 05:50 PM ISTUpdated : Dec 29, 2018, 06:38 PM IST
കൊല്ലത്ത് സിപിഎം  ബ്രാഞ്ച് സെക്രട്ടറിയെ തലയ്ക്കടിച്ചുകൊന്നു

Synopsis

ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് സംഭവം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദേവദത്തനെ സുനില്‍ ഇരുമ്പുവടികൊണ്ട് ആക്രമിക്കുകയായിരുന്നു. 

കൊല്ലം: കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തലയ്ക്കടിച്ചുകൊന്നു. കൊല്ലം പവിത്രേശ്വരം ഇരുതനങാട് സ്വദേശി ദേവദത്തനാണ് കൊല്ലപ്പെട്ടത്. വ്യാജ മദ്യമാഫിയയില്‍പ്പെട്ട സുനിലാണ് കൊലപ്പെടുത്തിയതെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. പ്രദേശത്തെ വ്യാജ മദ്യമാഫിയക്ക് എതിരെ സിപിഎം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ദേവദത്തന്‍ സജീവമായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദേവദത്തനെ സുനില്‍ ഇരുമ്പുവടികൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റ ദേവദത്തനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സുനിലിന് കോണ്‍ഗ്രസ് ബന്ധമുണ്ടെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ ഭരണം നടക്കുന്ന പവിത്രേശ്വരം സര്‍വ്വീസ് സഹകരണ ബാങ്കില്‍ നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കവേയാണ് കൊലപാതകം. പ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ പവിത്രേശ്വരത്ത് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; ഡി മണി എന്നയാൾ ബാലമുരുഗനെന്ന് എസ്ഐടി കണ്ടെത്തല്‍, ഇടനിലക്കാരന്‍ ശ്രീകൃഷ്ണനെയും തിരിച്ചറിഞ്ഞു
ക്രിസ്മസിനെ ആഘോഷപൂർവം വരവേറ്റ് മലയാളികൾ; സംസ്ഥാനത്തെ ദേവാലയങ്ങളിൽ പ്രത്യേക തിരുപ്പിറവി പ്രാർത്ഥനകൾ, പാതിരാകുർബാനയിൽ പങ്കെടുത്ത് ആയിരങ്ങൾ