നടന്‍ മുകേഷിന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്റെ രൂക്ഷ വിമര്‍ശനം

Published : Jul 04, 2017, 07:29 PM ISTUpdated : Oct 04, 2018, 10:29 PM IST
നടന്‍ മുകേഷിന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്റെ രൂക്ഷ വിമര്‍ശനം

Synopsis

കൊല്ലം: നടന്‍ മുകേഷിന് സി.പി.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിന്റെ രൂക്ഷ വിമര്‍ശനം. അമ്മയുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് ക്ഷുഭിതനായതിനാണ് വിമര്‍ശനം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ ഇരക്ക് ഒപ്പമല്ലെന്ന പ്രതീതിയുണ്ടാക്കാന്‍ മുകേഷിന്റെ നടപടി കാരണമായെന്നും എം.എല്‍.എയുടെ പെരുമാറ്റം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും വിമര്‍ശനമുണ്ടായി.

കഴിഞ്ഞയാഴ്ച നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നടന്‍ മുകേഷ് അടക്കമുള്ളവര്‍ ക്ഷുഭിതരായി സംസാരിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ നിലപാട് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടതിനായിരുന്നു ഇത്. എന്നാല്‍ പാര്‍ട്ടി എം.എല്‍.എയായ മുകേഷിന്റെ പ്രതികരണം, സംഭവത്തില്‍ സര്‍ക്കാര്‍ ഇരയോടൊപ്പമല്ലെന്ന പ്രതീതിയുണ്ടാക്കിയെന്ന് ഇന്ന് ചേര്‍ന്ന സി.പി.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇതിന് ശേഷം കോട്ടയത്ത് നടന്ന മറ്റൊരു ചടങ്ങില്‍ വെച്ച് അദ്ദേഹം ഖേദം പ്രകടിപ്പിച്ചതും പാര്‍ട്ടി വിലയിരുത്തി. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച എം.എല്‍.എ എന്നതിലുപരി മുകേഷ് പാര്‍ട്ടി അംഗമല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റിന് കഴിയില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലായിൽ 21കാരി ചെയർപേഴ്സൺ; യുഡിഎഫിനൊപ്പം നിൽക്കുമെന്ന് നിലപാട് വ്യക്തമാക്കി പുളിക്കകണ്ടം കുടുംബം
ഷൊർണൂരിൽ സിപിഎമ്മിൻ്റെ മുട്ടുകുത്തൽ; ഇടത് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചു വിജയിച്ച സ്വതന്ത്ര നഗരസഭ ചെയർപേഴ്സൺ, നേതാക്കൾക്ക് അതൃപ്തി