ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; ഭരണത്തെപ്പറ്റി സിപിഎം ജില്ലാ സെക്രട്ടറിക്ക് പോലും മതിപ്പില്ലന്ന് ബിജെപി

web desk |  
Published : Mar 11, 2018, 09:16 PM ISTUpdated : Jun 29, 2018, 04:22 PM IST
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; ഭരണത്തെപ്പറ്റി സിപിഎം ജില്ലാ സെക്രട്ടറിക്ക് പോലും മതിപ്പില്ലന്ന് ബിജെപി

Synopsis

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ അല്ലെന്ന സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പ്രസ്താവനയ്ക്ക് ചുട്ട മറുപടിയുമായി ബിജെപി ജില്ലാ ഘടകം രംഗത്ത്. 

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ ജില്ലയില്‍ സിപിഎം -  ബിജെപി വാക് പോരാട്ടം തുടങ്ങി. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ അല്ലെന്ന സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പ്രസ്താവനയ്ക്ക് ചുട്ട മറുപടിയുമായി ബിജെപി ജില്ലാ ഘടകം രംഗത്ത്. 

സജി ചെറിയാന്റെ വാക്കുകള്‍ പരാജയ ഭീതിയില്‍ നിന്നുണ്ടായതാണെന്നാണ് ബിജെപി ജില്ലാ അധ്യക്ഷന്‍ കെ. സോമന്‍ പറയുന്നത്. ഇത്തവണത്തെ തെരെഞ്ഞെടുപ്പില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് സജി ചെറിയാന് അറിയാം. അതു കൊണ്ടാണ് ഈ മുന്‍കൂര്‍ ജാമ്യം അദ്ദേഹം എടുക്കുന്നത്. പിണറായി വിജയന്റെ ഭരണത്തെപ്പറ്റി സിപിഎം ജില്ലാ സെക്രട്ടറിക്ക് പോലും മതിപ്പില്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ജനം സര്‍ക്കാരിനെ വിലയിരുത്തിയാല്‍ ചെങ്ങന്നൂരില്‍ സിപിഎമ്മിന് കെട്ടിവെച്ച പണം നഷ്ടമാകും. ത്രിപുരയില്‍ നടക്കാത്ത കാര്യങ്ങള്‍ ഇവിടെ ചര്‍ച്ചയാക്കാന്‍ സിപിഎം നവമാധ്യമങ്ങളില്‍ കൂടി വിയര്‍പ്പൊഴുക്കുകയാണ്. ഇത്തരം തട്ടിപ്പ് പ്രചരണം കൊണ്ട് ചെങ്ങന്നൂരിലെ ജനങ്ങളെ കബളിപ്പിക്കാനാവില്ലന്നും ബിജെപി ജില്ലാ ഘടകം പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ
തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ