
തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി സഹകരിച്ചെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി എംവിഗോവിന്ദന്‍ രംഗത്ത്.താന്‍ വലിയ വർഗ്ഗീയത പറഞ്ഞെന്നാണ് ഇപ്പോൾ പ്രചാരണം നടക്കുന്നത്. ചരിത്രത്തെ ചരിത്രമായി കാണണം. അടിയന്തരാവസ്ഥ അർദ്ധ ഫാസിസം ആണെന്നാണ് പറഞ്ഞത് .അമിതാധികാര വാഴ്ചക്കെതിരെയായിരുന്നു മുദ്രാവാക്യം. അടിയന്തരാവസ്ഥ അറബി കടലിൽ എന്ന് പറഞ് വലിയ പ്രക്ഷോഭമാണ് ഉണ്ടായത് .ജനതാപാർട്ടി ജനസംഘത്തിന്‍റെ തുടർച്ചയല്ല. വിവിധ പാർട്ടികൾ ഉൾപ്പെട്ട.പ്രസ്ഥാനം ആയിരുന്നു. ആർഎസ്എസ് അന്ന് പ്രബല ശക്തിയല്ല രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തെ ആണ് സൂചിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി
ആർഎസ്എസുമായി സിപിഎമ്മിന് കൂട്ട് കെട്ട് ഇന്നലെയും ഇല്ല ഇന്നുമില്ല നാളെയും ഇല്ല. ഒരു ഘട്ടത്തിലും സിപിഎമ്മിന് ആർഎസ്എസുമായി രാഷ്ട്രീയ സഖ്യമില്ല .കോൺഗ്രസ് അങ്ങനെ അല്ല, വിമോചന സമരത്തിൽ സഹകരിച്ചു .ആർഎസ്എസ് വോട്ട് വേണ്ടെന്ന് ഇഎംഎസ് പ്രഖ്യാപിച്ചിട്ടുണ്ട് മതനിരപേക്ഷ നിലപാടാണ് എന്നും സിപിഎം ഉയർത്തിപ്പിടിച്ചത് ആർഎസ്എസും കോൺഗ്രസും വടകരയിലും ബേപ്പൂരിലും സഖ്യമുണ്ടാക്കി .ആ സഖ്യത്തേയും ഇടതുപക്ഷം തോൽപ്പിച്ചിട്ടുണ്ട്..കോലീബി സഖ്യത്തിന്‍റെ പാരമ്പര്യം കിടക്കുമ്പോഴാണ് ആർഎസ്എസ് വോട്ട് വേണ്ടെന്ന് തുറന്ന് പ്രഖ്യാപിച്ച സിപിഎമ്മിനെതിരെ കള്ള പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam