ശബരിമല സ്ത്രീ പ്രവേശനം; എതിര്‍ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ സിപിഎം നീക്കം

Published : Oct 12, 2018, 01:37 PM ISTUpdated : Oct 12, 2018, 01:48 PM IST
ശബരിമല സ്ത്രീ പ്രവേശനം; എതിര്‍ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ സിപിഎം നീക്കം

Synopsis

കോൺഗ്രസ് നിലപാട് ആത്മഹത്യാപരമെന്ന് വിലയിരുത്തൽ. പി.കെ.ശശി വിഷയത്തിലെ റിപ്പോർട്ടിൽ ചർച്ച വൈകിട്ട്.   

തിരുവനന്തരപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ എതിർ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ സിപിഎം തീരുമാനം. വർഗ ബഹുജന സംഘടനകളിലൂടെ പ്രചാരണം ശക്തമാക്കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. കോൺഗ്രസ് നിലപാട് ആത്മഹത്യാപരമെന്ന് വിലയിരുത്തൽ. പി.കെ.ശശി വിഷയത്തിലെ റിപ്പോർട്ടിൽ ചർച്ച വൈകിട്ട്. 

രാഷ്ട്രീയമായി തിരിച്ചടി നേരിട്ടിട്ടില്ല. പാളിച്ച സംഭവിച്ചിട്ടില്ല. സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളില്ല. രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടത്. എതിര്‍ പ്രചാരണങ്ങള്‍ നടത്തുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യും. കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ബിജെപിയ്ക്കാണ് ഗുണം ചെയ്യുക എന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. 

അതേസമയം ശബരിമല സ്ത്രീ പ്രവേശനത്തിന്‍റെ പേരില്‍ പ്രതിപക്ഷം ആളുകളെ ഭിന്നിപ്പിക്കാൻ ശ്രമം നടത്തുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ജനങ്ങളുടെ ശക്തിയിൽ വിശ്വാസം അർപ്പിച്ച് ചെറുത്ത് നിൽക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കാനം രാജേന്ദ്രൻ ഇടുക്കിയില്‍ പറഞ്ഞു. ശബരിമല വിധി രാഷ്ട്രീയവത്കരിക്കാനാണ് ശ്രമം. സർക്കാർ നിയമപരമായി മുന്നോട്ട് പോകുമെന്നും ആരു വിചാരിച്ചാലും ഇത് വൈകാരിക പ്രശ്നമാക്കി മാറ്റാൻ കഴിയില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എലപ്പുള്ളി ബ്രൂവറി; പല വസ്തുതകളും ശരിയല്ലെന്ന് ഹൈക്കോടതി, ഉത്തരവിലെ കൂടുതൽ വിശദാംശങ്ങള്‍ പുറത്ത്
പാരഡി ഗാന വിവാദം; 'പാർട്ടി പാട്ടിന് എതിരല്ല, ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടില്ല', പ്രതികരിച്ച് രാജു എബ്രഹാം