താനൂരില്‍ സിപിഎം-ലീഗ് സംഘര്‍ഷം; രണ്ട് പേര്‍ക്ക് വെട്ടേറ്റു

Published : May 05, 2017, 06:09 PM ISTUpdated : Oct 05, 2018, 02:06 AM IST
താനൂരില്‍ സിപിഎം-ലീഗ് സംഘര്‍ഷം; രണ്ട് പേര്‍ക്ക് വെട്ടേറ്റു

Synopsis

മലപ്പുറം: താനൂര്‍ ഉണ്യാളില്‍ സി.പി.എം-മുസ്ലിം ലീഗ് സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് വെട്ടേറ്റു. സക്കീര്‍, സിദ്ദിഖ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. പള്ളിയില്‍ നിന്നും ഇറങ്ങിയ ശേഷം ശേഷം കവലയില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. സക്കീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സിദ്ദിഖിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിനു ശേഷം വീടുകള്‍ക്ക് നേരെ വ്യാപകമായ ആക്രമണം നടന്നു

താഹിര്‍, സിദ്ദിഖ് സക്കീര്‍, സക്കീറിന്റെ ഉമ്മ ഖദീജ, ഹര്‍ഷദ് എന്നിവര്‍ക്ക് പരിക്ക് പറ്റി. ഇവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഹര്‍ഷദ് സിപിഎം പ്രവര്‍ത്തകനാണ്. ഉണ്യാല്‍ മേഖലയില്‍ തിരൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ഈ മേഖലയില്‍ സി.പി.എം ലീഗ് സംഘര്‍ഷം പതിവാണ്. കാലങ്ങളായി തുടരുന്ന സമാധാന ശ്രമങ്ങള്‍ക്കൊന്നും സംഘര്‍ഷത്തിന് അയവു വരുത്താനായിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു; സഹപാഠിക്കെതിരെ കേസെടുത്ത് പൊലീസ്
'ഒപ്പിട്ടത് കൊണ്ട് മാത്രം പദ്ധതി നടപ്പാക്കണമെന്നില്ല, എൽഡിഎഫ് സർക്കാർ ധാരണാപത്രം മരവിപ്പിച്ചിരുന്നു'; പി എം ശ്രീയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്