വീടിന് അടുത്തുള്ള കന്നേറ്റി കായലിന് സമീപം കുട്ടിയുടെ സൈക്കിളും വസ്‌ത്രവും കണ്ടെത്തിയിട്ടുണ്ട്.
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. കരുനാഗപ്പള്ളി സ്വദേശി ബിലാലിനെയാണ് കാണാതായത്. വീട്ടിൽ നിന്ന് പുറത്ത് പോയ കുട്ടി മടങ്ങിയെത്തിയില്ല. കുട്ടി കളിക്കാൻ പോയതെന്നാണ് വീട്ടുകാർ വിശദമാക്കുന്നത്. വീടിന് അടുത്തുള്ള കന്നേറ്റി കായലിന് സമീപം കുട്ടിയുടെ സൈക്കിളും വസ്‌ത്രവും കണ്ടെത്തിയിട്ടുണ്ട്.

ഫയർഫോഴ്സും പൊലീസും കായലിൽ തിരച്ചിൽ നടത്തുന്നു. വൈകുന്നേരമാണ് കുട്ടി പുറത്ത് പോയത്. കുട്ടി കായലിൽ ഇറങ്ങിയോയെന്ന സംശയത്തിലാണ് കന്നേറ്റി കായലിൽ തിരച്ചിൽ പുരോഗമിക്കുന്നത്.


