
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സമവായ നീക്കവുമായി സിപിഎം. ശബരിമലയുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോൺഗ്രസ്സും ബിജെപിയും ചുവട് മാറ്റിയതിന് പിന്നാലെയാണ് നിലപാട് മയപ്പെടുത്തി സിപിഎം രംഗത്തെത്തിയിരിക്കുന്നത്.
വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ ഇഷ്ടമുള്ള സ്ത്രീകൾക്ക് പോകാം. താല്പര്യമില്ലാത്തവർക്ക് പോകേണ്ട. സ്ത്രീകളെ കൊണ്ട് പോകാനും വരാനും സിപിഎം ഇടപെടില്ലെന്ന് ദേശാഭിമാനിയിലെ ലേഖനത്തിൽ കോടിയേരിയും വ്യക്തമാക്കി. സ്ത്രീ പ്രവേശന വിഷയത്തില്‍ കലാപത്തിനാണ് ബിജെപി ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി.
ഇതിനിടെ തുലാമാസ പൂജകള്‍ക്കായി നട തുറക്കുമ്പോൾ സുപ്രീംകോടതി വിധിയുടെ ഉത്തരവാദിത്വം കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാരിൻറെ ശ്രമമെന്ന് ബിജെപി ആരോപിച്ചു. മറുവശത്ത് കോൺഗ്രസ് പ്രത്യക്ഷ സമരം തുടങ്ങി. പത്തനംതിട്ടയിൽ ഡിസിസിയുടെ നേതൃത്വത്തിലായിരുന്നു ഉപവാസം.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോടതി വിധിക്കനുകൂല നിലപാടെടുത്ത ബിന്ദു കൃഷ്ണക്കെതിരെ കൊല്ലം ഡിസിസി യോഗത്തില്‍ രൂക്ഷ വിമര്‍ശനമുണ്ടായി. സര്‍ക്കാരിനെതിരായ ബി ജെ പി സമരം തുടരുകയാണ്. പന്തളത്ത് ദേവസ്വം അഡ്മിനിസ്ട്രേറ്റവ് ഓഫീസിൽ നിന്ന് ജീവനക്കാരെ പിടിച്ചിറക്കിയ ബിജെപി ഓഫീസ് പൂട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam