
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങള്‍ ഉയരുമ്പോള്‍ വിപുലമായ പ്രചരണത്തിന് തയ്യാറാകാന്‍ അണികളോട് സിപിഎം നേതൃത്വം. എല്ലാ നിയോജക മണ്ഡലങ്ങളിലും കാൽനട പ്രചരണ ജാഥ അടക്കം രണ്ടുമാസത്തെ തുടർച്ചയായ പ്രചരണ പരിപാടികൾ സംഘടിപ്പിക്കും.
സംസ്ഥാന കമ്മറ്റി തീരുമാനങ്ങൾ റിപ്പോർട്ട്ചെയ്യാൻ വിളിച്ച തിരുവന്തപുരം മേഖല യോഗത്തിൽ ശബരിമല വിഷയത്തിൽ ആരോടും പ്രകോപനപരമായി പെരുമാറരുതെന്ന കർശന നിർദ്ദേശം കോടിയേരി ബാലകൃഷ്ണൻ നൽകി. കോടതി വിധി നന്നായി പഠിച്ച് പ്രവർത്തകർ ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കണം. സമൂഹ മാധ്യമങ്ങളിലും സജ്ജീവമായി ഇടപെടണമെന്നു കോടിയേരി ആവശ്യപ്പെട്ടു. സംസ്ഥാന വ്യാപമായി ഇന്ന് പാർട്ടി തീരുമാനങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ടിംഗ് നടന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam