സംസ്ഥാനനേതൃത്വവുമായി ഭിന്നതയില്ലെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ

Web Desk |  
Published : Aug 02, 2017, 06:01 PM ISTUpdated : Oct 05, 2018, 02:57 AM IST
സംസ്ഥാനനേതൃത്വവുമായി ഭിന്നതയില്ലെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ

Synopsis

ദില്ലി: കേരളത്തിലെ സംഭവങ്ങളില്‍ സിപിഎം കേന്ദ്രനേതൃത്വത്തിനും സംസ്ഥാനഘടകത്തിനുമിടയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ രോഷപ്രകടനത്തില്‍ സി പി എം കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തെറ്റിദ്ധാരണാജനകമെന്ന് വ്യക്തമാക്കിയാണ് സി പി എം പോളിറ്റ് ബ്യൂറോ രംഗത്തു വന്നത്. കേരളത്തിലെ അടുത്തിടെയുള്ള സംഭവവികാസങ്ങളില്‍ കേന്ദ്രനേതാക്കള്‍ക്കും സംസ്ഥാന നേതാക്കള്‍ക്കും ഇടയില്‍ ഭിന്നതയുണ്ടെന്ന ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണാജനകം എന്ന ഒറ്റവരി കുറിപ്പാണ് പി ബി പുറത്തിറക്കിയത്. കടക്ക് പുറത്ത് എന്ന മുഖ്യമന്ത്രിയുടെ രോഷപ്രകടനം അനാവശ്യമായിരുന്നു എന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് ഇന്നലെ എഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അരിക്ഷാമം രൂക്ഷമാകുന്നതിനിടെ വിചിത്ര നീക്കവുമായി കേന്ദ്രസർക്കാർ; എഥനോൾ ഉൽപ്പാദനത്തിന് കൂടുതൽ അരി ഉപയോ​ഗിക്കും, റേഷനരിയിലടക്കം നുറുക്കരിയുടെ അളവ് മൂന്നിലൊന്നായി കുറയ്ക്കും
Malayalam News Live: അരിക്ഷാമം രൂക്ഷമാകുന്നതിനിടെ വിചിത്ര നീക്കവുമായി കേന്ദ്രസർക്കാർ; എഥനോൾ ഉൽപ്പാദനത്തിന് കൂടുതൽ അരി ഉപയോ​ഗിക്കും, റേഷനരിയിലടക്കം നുറുക്കരിയുടെ അളവ് മൂന്നിലൊന്നായി കുറയ്ക്കും