'സിപിഎം ബിജെപി ഓഫീസിലേക്ക് മിസൈല്‍ വിടില്ലെന്ന് പ്രതീക്ഷിക്കുന്നു'

Published : Dec 17, 2017, 03:44 PM ISTUpdated : Oct 04, 2018, 05:55 PM IST
'സിപിഎം ബിജെപി ഓഫീസിലേക്ക് മിസൈല്‍ വിടില്ലെന്ന് പ്രതീക്ഷിക്കുന്നു'

Synopsis

തിരുവന്തപുരം: സിപിഎമ്മിന്റെ ഏരിയ സമ്മേളനത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ ഫ്‌ളക്‌സില്‍ കിങ് ജോങ് ഉന്‍ ഇടം പിടിച്ചതിനെ പരിഹസിച്ച് ബിജെപി വക്താവ് സാംബിത് പത്ര. 'കിങ് ജോങ് ഉന്‍ സിപിഎമ്മിന്റെ പോസ്റ്ററില്‍ ഇടം നേടിയിരിക്കുന്നു, കേരളത്തെ കുരുതിക്കളമാക്കിയവരില്‍ നിന്ന് ഇതില്‍ കൂടതലൊന്നും പ്രതീക്ഷിക്കാനില്ല. ഇനി ബിജെപി, ആര്‍എസ്എസ് ഓഫീസുകളിലേക്ക് മിസൈലുകള്‍ വിടാനുള്ള പദ്ധതികളൊന്നും സിപിഎമ്മുകാര്‍ക്കില്ലെന്ന് പ്രതീക്ഷിക്കാം'- ഇങ്ങനെയായിരുന്നു പത്രയുടെ പരിഹാസത്തോടെയുള്ള ട്വീറ്റ്.

നേരത്തെ പോസ്റ്ററിനെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എയും രംഗത്തെത്തിയുരുന്നു. മോര്‍ഫിങ് അല്ലാത്രേ, ഒറിജിനല്‍ തന്നെ ആണത്രേ! കിം ഇല്‍ സുങ്ങ് കുടുംബത്തിലെ സ്ത്രീകളുടെ പ്രസവത്തിന്റെ കണക്കെടുക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് സമയമില്ലാത്തത് കൊണ്ടായിരിക്കും എന്ന് തോന്നുന്നുവെന്നായിരുന്നു വിടി ബല്‍റാമിന്റെ പരിഹാസം.

ഇടുക്കി നെടുങ്കണ്ടം ഏരിയാ സമ്മേളനത്തോട് അനുബന്ധിച്ചാണ് നെടുങ്കണ്ടം ടൗണിലും താന്നിമൂട്ടിലും കിങ് ജോങ് ഉന്നിന്റെ ഫ്‌ളക്‌സ് സ്ഥാപിച്ചത്. ക്രൂരതയുടെ പര്യായമെന്ന് വിശേഷിപ്പിക്കുന്ന ഉത്തരകൊറിയന്‍ പ്രസിഡന്റിന്റെ ചിത്രത്തിലൂടെ പാര്‍ട്ടി എന്ത് സന്ദേശമാണ് പകര്‍ന്നു നല്‍കുന്നതെന്നും ചോദ്യമുയരുന്നുണ്ട്. 

സ്വന്തം കുടുംബാംഗങ്ങളെ പോലും ക്രൂരമായി കൊലചെയ്ത വ്യക്തിയെന്ന ആരോപണം നേരിടുന്ന വ്യക്തിയായ കിങ് ജോങ് ഉന്നിന്റെ ചിത്രം സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സ്ഥാപിച്ചത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും സമ്മേളന പ്രതിനിധികള്‍ക്കിടയിലും കടുത്ത അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

സര്‍ക്കാര്‍ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന് രോഗിയുടെ കൂട്ടിരിപ്പുകാരുടെ മർദനം; രണ്ട് പേർ കസ്റ്റഡിയിൽ
ശബരിമല സ്വർണക്കൊള്ള: പോറ്റിയടക്കം പ്രധാന പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിറകെ വാക്പോരുമായി കോൺഗ്രസ് - സിപിഎം നേതാക്കൾ