
കണ്ണൂര്‍: പയ്യന്നൂരിൽ സിപിഎം വിമത വിഭാഗം മത്സരത്തിന് ഒരുങ്ങുന്നു. ടി ഐ മധുസൂദനനെതിരെ വിമതവിഭാഗം സ്ഥാനാർത്ഥിയെ നിർത്തും. വി കുഞ്ഞികൃഷ്ണനോ പയ്യന്നൂർ നഗരസഭ കൗൺസിലർ സി വൈശാഖോ സ്ഥാനാർത്ഥിയാകും. സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വിമതരും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ടി ഐ മധുസൂദനൻ വീണ്ടും മത്സരിക്കുന്നതിനാൽ കൂടുതൽ ശ്രദ്ധ വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തിയിരുന്നു.
അതിനിടെ പാലക്കാട് സിപിഎം വിമത കൺവെൻഷനിൽ മുൻ കെടിഡിസിചെയർമാൻ പി കെ ശശി പങ്കെടുത്തേക്കുമെന്നാണ് സൂചന. ശശിയിൽ നിന്ന് അനുകൂല സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് വിമത നേതാക്കൾ. നാളെയാണ് പാലക്കാട് സിപിഎം വിമത കൺവെൻഷൻ നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam