ചീറിപ്പാഞ്ഞെത്തി കാർ, വേഗത കുറയ്ക്കാൻ ഉപദേശിച്ച വഴിയാത്രക്കാർക്കിടയിലേക്ക് ആഡംബര കാർ ഓടിച്ച് കയറ്റി യുവാവ്, 22കാരന് ദാരുണാന്ത്യം

Published : Mar 04, 2026, 09:27 AM IST
hit and run karnataka

Synopsis

കാർ അതിവേഗത്തിൽ പാഞ്ഞുവന്നത് കണ്ട വഴിയിൽ നിന്ന യുവാക്കൾ വേഗത കുറയ്ക്കാൻ പറഞ്ഞതാണ് പ്രകോപനമായത്

ഹോളേനരസിപുര: ചീറിപ്പാഞ്ഞുപോയ കാർ ഡ്രൈവറോട് വേഗത കുറയ്ക്കാൻ പറഞ്ഞ വഴിയാത്രക്കാരെ ഇടിച്ചുവീഴ്ത്തി ആഡംബര കാർ. 22കാരന് ദാരുണാന്ത്യം. കർണാടകയിലെ ഹോളേനരസിപുരയിലാണ് സംഭവം. ഹോളേനരസിപുര ടൗൺ മുനിസിപ്പാലിറ്റി പരിധിയിലുള്ള സൂരനഹള്ളിക്ക് സമീപമാണ് ക്രൂരത. ചീറിപ്പാഞ്ഞ് പോയ കാർ തിരിച്ചെത്തി റോഡരികിൽ നിന്നവരുടെ മേലേയ്ക്ക് ഡ്രൈവർ വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. ഹാസൻ ആർടിഒയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്ത ടൊയോറ്റ ഫോർച്യൂണറിലെത്തിയ യുവാവാണ് വഴിയരികിൽ നിന്ന യുവാക്കളെ ഇടിച്ച് തെറിപ്പിച്ചത്. സംഭവത്തിൽ മനു എന്ന 22കാരൻ തൽക്ഷണം കൊല്ലപ്പെടുകയായിരുന്നു. സൂരനഹള്ളി സ്വദേശികളായ മനു, അഭിഷേക്, രാകേഷ്, കുശാൽ എന്നിവർ ശ്രീ ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇവർ റോഡരികിൽ നിന്ന് സംസാരിക്കുന്നതിനിടെയാണ് KA 01 MF 2883 എന്ന നമ്പറിലുള്ള കാർ അതിവേഗത്തിൽ പാഞ്ഞുവന്നത്.  ഇത് കണ്ട മനുവും സുഹൃത്തുക്കളും ഡ്രൈവറോട് വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടു.

എന്നാൽ യുവാക്കൾ ഉപദേശിച്ചത് ഡ്രൈവർക്ക് ഇഷ്ടപ്പെട്ടില്ല. കുറച്ചുദൂരം മുന്നോട്ട് പോയ ശേഷം കാർ തിരിച്ച് അതിവേഗത്തിൽ വന്ന് റോഡരികിൽ നിന്ന നാലുപേരുടെയും മുകളിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മനു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന അഭിഷേക്, രാകേഷ്, കുശാൽ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ചികിത്സയ്ക്കായി ഹാസനിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടമുണ്ടാക്കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഡ്രൈവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മദ്യപിച്ച് വാഹനം ഓടിച്ചതിന് വനിതാ അഭിഭാഷക കോടതിയിലെത്തിച്ചത് 'സ്ഥിരം ജാമ്യക്കാരനെ', പേരിലെ പിഴവിൽ പിടിച്ച് പൊലീസ്, കോടതിയിൽ നാടകീയ രംഗങ്ങൾ, കേസ്
'ഭക്ഷണം ഉണ്ടാക്കാൻ പോലും അനുവദിക്കാതെ അമ്മായിയമ്മ', ജീവനൊടുക്കി 35കാരി, സ്ത്രീധന പീഡന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ