നെയ്യാറ്റിൻകരയില്‍ ആര്‍എസ്എസ് - സിപിഎം സംഘർഷം: ഗര്‍ഭിണിയടക്കം അഞ്ച് പേര്‍ക്ക് പരിക്ക്

Published : Nov 11, 2018, 11:37 PM ISTUpdated : Nov 11, 2018, 11:39 PM IST
നെയ്യാറ്റിൻകരയില്‍ ആര്‍എസ്എസ് - സിപിഎം സംഘർഷം: ഗര്‍ഭിണിയടക്കം അഞ്ച് പേര്‍ക്ക് പരിക്ക്

Synopsis

നെയ്യാറ്റിൻകര മഞ്ചവിളാകത്ത് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം. അഞ്ച് പേര്‍ക്ക് പരിക്ക്. വീടുകൾക്ക് നേരെയായിരുന്നു അക്രമണം. പരിക്കേറ്റവരെ പാറശ്ശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് സിപിഎം- ആര്‍എസ്എസ് സംഘർഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. വീടുകള്‍ക്ക് നേരെയുണ്ടായ കല്ലേറില്‍ ഗര്‍ഭിണി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പാറശ്ശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ കുറച്ചു ദിവസമായി ഇവിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.  കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകനായ രാഹുലിന് നേരെ ആളുമാറി ആക്രമണം നടന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മഞ്ചവിളാകത്ത് ഹര്‍ത്താല്‍ ആയിരുന്നു. ഹര്‍ത്താലിനിടെ സിപിഎം നടത്തിയ പ്രകടനത്തിനെത്തിയ ആളുകള്‍ പ്രദേശത്തെ വീടുകളിലേക്ക് കല്ലേറ് നടത്തുകയായിരുന്നു. ഈ ആക്രമണത്തിലാണ് ഗര്‍ഭിണി അടക്കമുള്ള ആളുകള്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ല, ശ്രീനിയേട്ടൻ ദീര്‍ഘായുസോടെ ഉണ്ടാകണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്; അനുസ്മരിച്ച് ഉര്‍വശി
ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഇഡി അന്വേഷണത്തിനുള്ള നടപടികള്‍ തുടങ്ങി, ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇഡി ഡയറക്ടറേറ്റിന് കത്തയച്ചു