
തിരുവനന്തപുരം: സിപിഎമ്മിനെതിരായി നട്ടാൽ മുളയ്ക്കാത്ത നുണ പ്രചരിപ്പിച്ചുകൊണ്ട് ആര്‍എസ്എസ് അക്രമം അഴിച്ചു വിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സിപിഎം ഭീകരത സൃഷ്ടിയ്ക്കുന്നു എന്ന ചിത്രം ഉണ്ടാക്കി തുടരെ അക്രമങ്ങള്‍ നടത്തുകയാണ് ആർഎസ്എസ്. ആര്‍എസ്എസിന്‍റെ മറുപതിപ്പായ ന്യൂനപക്ഷ വർഗ്ഗീയ കക്ഷി എസ്ഡിപിഐയും കിട്ടുന്ന അവസരത്തിലെല്ലാം സിപിഎമ്മിനെ അക്രമിക്കുകയാണെന്നും പിണറായി പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പാറപ്രം സമ്മേളനത്തിന്‍റെ 78-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam