ബലാൽസംഗകേസിൽ വിന്‍സെന്‍റ് എംഎല്‍എക്കെതിരെ കുറ്റപത്രം

By Web DeskFirst Published Dec 24, 2017, 6:09 PM IST
Highlights

തിരുവനന്തപുരം: കോവളം എംഎൽഎ എം.വിൻസൻറിനെതിരായ ബലാൽസംഗകേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അയൽവാസിയായ വീട്ടമ്മയെ വിൻസൻറ് വീട്ടിനുള്ളിൽ വച്ച് രണ്ടു പ്രാവശ്യം ബലാല്‍സംഗം ചെയ്തുവെന്ന് കുറ്റപത്രത്തിൽ  പൊലീസ് പറയുന്നു. 

ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിച്ച കേസിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.  വിൻസന്‍റിന്‍റെ അയൽവാസിയായ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് ആരോപണങ്ങള്‍ തലപൊക്കുന്നത്. വിൻസൻറ് പലതവണ ലൈഗിംകമായി പീ‍ഡിപ്പിച്ചുവെന്നും, ഭീഷണി സഹിക്കാൻ കഴിയാതെ ആത്മഹത്യ ശ്രമിച്ചുവെന്നായിരുന്നു വീട്ടമ്മയുടെ മൊഴി. 

ഈ മൊഴിയിലാണ് കുറ്റപത്രവും നിലനിൽക്കുന്നത്. 2016ൽ നവംബർ ,സ്പെതംബർ മാസങ്ങളിൽ വീട്ടമ്മയുടെ വീട്ടിനുള്ളിൽ കടന്നു കയറി ബലാംൽസംഗം ചെയ്തുവെന്ന് കുറ്റപത്രം പറയുന്നു. വീട്ടമ്മയുടെ കടക്കുള്ളിൽ കയറിയും കൈയേറ്റം ചെയ്തുവെന്ന് ആയിരത്തിധികം പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. 

ഒമ്പത് രഹസ്യമൊഴികളും 60 സാക്ഷിമൊഴികളും അമ്പതിലധികം രേഖകളുമുണ്ട്. ബലാംൽസംഗം, ഭീഷണിപ്പടുത്തൽ, ആത്മഹത്യ പ്രേരണ എന്നിവയാണ് കുറ്റങ്ങള്‍. നെയ്യാറ്റിൻകര ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം സ്വീകരിച്ചു. അടുത്തമാസം 15ന് ഹാജരാകാൻ വിൻസൻറിന് കോടതി നോട്ടീയസച്ചിട്ടുണ്ട്. ഈ കേസിൽ അറസ്റ്റിലായ വിൻസൻറ്  35 ദിവസം റിമാണ്ടിൽ കഴിഞ്ഞിരുന്നു.

click me!